ജയിലിലായിരുന്നപ്പോള്‍ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കള്ളം പറഞ്ഞു; സ്വപ്നയുടെ വ്യാജ വാദത്തെ തൂക്കിയെറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ടു; നാണംക്കെട്ട് സ്വപ്ന

സ്വപ്ന ജയിലിലായിരുന്നപ്പോള്‍ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ കാണാന്‍ ക്ലിഫ് ഹൗസില്‍ വന്നപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷും ഒപ്പമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിന്റെ വീഡിയോ അദ്ദേഹത്തിന്‍റെ ഓഫിസ് പുറത്തുവിട്ടിരിക്കുകയാണ് .വീഡിയോയില്‍ മുഖ്യമന്ത്രി പറയുന്നത് യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‍ന സുരേഷിനെ പരിചയമെന്നാണ്. 2020 ഒക്ടോബര്‍ 13ന് ഓണ്‍ലൈനായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഒരു സംസ്ഥാനത്തെ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ ഒരു തെറ്റില്ല . അദ്ദേഹം വരുമ്പോഴൊക്കെ സെക്രട്ടറിയും ഒപ്പമുണ്ടാകാറുള്ളത് സർവ്വ സാധാരണമാണ് .
മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വീഡിയോയിൽ സ്വപ്‌ന നിരവധി പ്രാവശ്യം ഓഫിസില്‍ പോയിരുന്നു. അവരുടെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നതിനായി ഒരുപാട് തവണ കോണ്‍സുല്‍ ജനറലും സ്വപ്‌നയും എത്തി. ഓഫിസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെ ഇവര്‍ക്ക് ബന്ധപ്പെടുത്തി കൊടുത്തിട്ടുണ്ടോ എന്ന കാര്യം ഓര്‍മ്മയില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറെ ചുമതലപ്പെടുത്തിയെങ്കില്‍ അത് സ്വാഭാവികമല്ലേ എന്ന ചോദ്യവും മുഖ്യമന്ത്രി അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha