ലോക കേരള സഭ ഒരു മച്ചി പശുവാണ്; ഒന്നും രണ്ടും സഭകളുടെ തീരുമാനങ്ങൾ ഒന്നും നടപ്പിലായിട്ടില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

ലോക കേരള സഭ ഒരു മച്ചി പശുവാണെന്നും, ഒന്നും രണ്ടും സഭകളുടെ തീരുമാനങ്ങൾ ഒന്നും നടപ്പിലായിട്ടില്ലെന്നും കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്
കേരള വികസന നിധി, പ്രവാസി വാണിജ്യ ചേംബർ, എൻ ആർ ഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, കൺസ്ട്രക്ഷൻ കമ്പനി, സഹകരണ സംഘം. സിയാൽ മാതൃകയിലുള്ള സംയുക്ത സംരംഭം, തുടങ്ങിയ പദ്ധതികൾ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണ്.
പ്രളയകാലത്ത് പ്രവാസികളുടെ പണം സർക്കാരിന് വൻതോതിൽ ലഭിച്ചെങ്കിലും അവ എന്തിനു വേണ്ടി വിനിയോഗിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. റീബിൽഡ് കേരള എന്ന സംരംഭം പൂർണ്ണമായും പരാജയപ്പെട്ടു.
വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, തൊഴിൽ സഹായം, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം, പ്രവാസി ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ്.
https://www.facebook.com/Malayalivartha