പൂന്തുറ എസ്.ഐയെ തലയ്ക്കടിച്ച വീഴ്ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസില്ല; മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം 'പ്രതിഷേധം... പ്രതിഷേധം...' എന്ന മുദ്രാവാക്യം വിളിച്ച യുത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്! രണ്ട് തരം നീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പൂന്തുറ എസ്.ഐയെ തലയ്ക്കടിച്ച വീഴ്ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസില്ല. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം 'പ്രതിഷേധം... പ്രതിഷേധം...' എന്ന മുദ്രാവാക്യം വിളിച്ച യുത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്! രണ്ട് തരം നീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സിപിഎം കേരളത്തില്‍ കലാപം നടത്തുകയാണ്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല സിപിഎം വെട്ടിമാറ്റിയപ്പോള്‍, കെ പി സി സി ഓഫീസ് ആക്രമിച്ചപ്പോള്‍, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ടപ്പോള്‍ ഒരു സാംസ്‌കാരിക നേതാവിനേയും കണ്ടില്ല. അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ്. സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റി അതില്‍ ജീവിക്കുന്ന സാംസ്‌കാരിക നായകരാണ് 'മുഖ്യമന്ത്രിക്കൊപ്പം' എന്ന പരിപാടി നടത്തുന്നത്.
https://www.facebook.com/Malayalivartha