മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 27 ശിവസേനാ എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക്; മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവിഹാസ് അഘാഡി സര്‍ക്കാര്‍ വീഴുമെന്നുറപ്പ്

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവിഹാസ് അഘാഡി സര്‍ക്കാര്‍ വീഴുമെന്നുറപ്പായി. മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 27 ശിവസേനാ എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക്. എം.എല്‍.എ മാര്‍ ഇപ്പോള്‍ ഗുജറാത്തിലെത്തിയ എം.എല്‍.എ മാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇവരിപ്പോള്‍ സൂററ്റിലെ റിസോർട്ടിലാണ്. ഉദ്ദവ് താക്കറേയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഷിന്‍ഡേ.
സൂറത്തിലെ മെറിഡിയന്‍ ഹോട്ടലിപ്പോള്‍ പോലീസിന്റെ സുരക്ഷാവലയത്തിലാണ്. കഴിഞ്ഞ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്നു വീതം ശിവസേനാ എം.എല്‍.എ മാര്‍ ക്രോസ് വോട്ടു ചെയ്തിരുന്നു. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ മുന്നേറ്റവും നടത്തി. അതേ സമയം മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിഡ് ദല്‍ഹിയിലെത്തി ബി.ജെ.പി അധ്യ ക്ഷന്‍ ജെ.പി.നദ്ദയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും.
169 എം.എല്‍.എ മാരുടെ പിന്തുണയാണ് മഹാവിഹാസ് അഘാഡിക്കുള്ളത്. ബി.ജെ.പിക്ക് 106 എം.എല്‍.എ മാരുണ്ട്. ശിവസേനയിലെ വിമതരുടേയും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബം.ജെ.പി. അതിനുള്ള രാഷ്ട്രീയ നീക്കങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്. സേനയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷിന്‍ഡെ. 2014-ല്‍ പ്രതിപക്ഷനേതാവായിരുന്നു
https://www.facebook.com/Malayalivartha