പുത്രവാല്‍സല്യം അധികമായപ്പോള്‍ ഉദ്ദവ് തക്കാറേയുടെ കണ്ണുകളില്‍ ഇരുട്ടു കയറി; ഉദ്ദവ് തക്കാറേ മകന് കൂടുതല്‍ പരിഗണന നല്‍കി; മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മകന് ഉന്നത വകുപ്പു നല്‍കിയതായിരുന്നു ആദ്യ പ്രകോപനം; മഹാരാഷ്ട്രയിലെ ശിവസേനാ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചതും വിഷയത്തെ അതീവ സങ്കീര്‍ണതയിലെത്തിച്ചതും ഉദ്ദവ് തക്കാറേയുടെ അന്ധമായ പുത്രവാല്‍സല്യമാണെന്ന് നിരീക്ഷകര്‍

മഹാരാഷ്ട്രയിലെ ശിവസേനാ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചതും വിഷയത്തെ അതീവ സങ്കീര്‍ണതയിലെത്തിച്ചതും ഉദ്ദവ് തക്കാറേയുടെ അന്ധമായ പുത്രവാല്‍സല്യമായിരുന്നു എന്ന് നിരീക്ഷകര്‍. അവരിതിനെ മഹാഭാരതത്തിലെ ധൃതരാഷ്ട്രരും ദുര്യോധനനും തമ്മലുള്ള ബന്ധത്തോടാണ് സാദൃശ്യപ്പെടുത്തുന്നത്. പുത്രവാല്‍സല്യം അധികമായപ്പോള്‍ ഉദ്ദവ് തക്കാറേയുടെ കണ്ണുകളില്‍ ഇരുട്ടു കയറി. ഉദ്ദവ് തക്കാറേ മകന് കൂടുതല്‍ പരിഗണന നല്‍കി.
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മകന് ഉന്നത വകുപ്പു നല്‍കിയതായിരുന്നു ആദ്യ പ്രകോപനം. ശിവസേനാ രാഷ്ടീയത്തില്‍ തക്കാറെയേക്കാള്‍ കരുത്തനാണ് ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ഷിന്‍ഡേ. തക്കാറേ കുടുംബം അധികാരത്തില്‍ നിന്നു വിട്ടു നിന്നെങ്കില്‍ മഹാരാഷ്ട്രയിലിപ്പോള്‍ മുഖ്യമന്ത്രി ആകേണ്ടയാളായിരുന്നു ഷിന്‍ഡേ. കാല്‍ നൂറ്റാണ്ടായി ബി.ജെ.പി യുമായി തുടരുന്ന ശിവസേനയുടെ രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചതിനെ ശക്തമായി എതിര്‍ത്ത ആളാണ് ഷിന്‍ഡേ.
ഉദ്ദവിന്റെ മകന്‍ ആദിത്യതക്കാറേ മന്ത്രിസഭയില്‍ എത്തിയത് മുതല്‍ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്ന നേതാവായിരുന്നു ഷിന്‍ഡേ ഭരണത്തിന്റെ എല്ലാ രംഗങ്ങളിലും ആദിത്യ തക്കാറേ കൈകടത്തിയിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് അസഹനീയമായി. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന വേളകളിലൊന്നും ഷിന്‍ഡേയെ നേതൃത്വം കാര്യമായെടുത്തില്ല. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന ഷിന്‍ഡേയുടെ അഭിപ്രായവും ഉദ്ദവ് തള്ളിയിരുന്നു.
നിലവില്‍ ശിവസേനാ എം.എല്‍.എ മാരില്‍ ഭൂരിപക്ഷവും ഷിന്‍ഡേയോടൊപ്പമാണ്. ഇതോടെ പാര്‍ട്ടിയില്‍ ഉദ്ദവ് തക്കാറേ ഒറ്റപ്പെട്ടു. ശിവസേനയ്ക്ക് ആകെയുള്ള 56 എം.എല്‍.എ മാരില്‍ 35 പേരും ഷിന്‍ഡേയക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദ്ദവ് തക്കാറേ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 16 എം.എല്‍.എ മാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ചുപേര്‍ ഇതുവരെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ. പിയും ഒരു മുന്നണിയായാണ് മല്‍സരിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സേന ബി.ജെ.പി യുമായി ഏറ്റുമുട്ടി. എന്നാല്‍ ബി.ജെ.പി വഴങ്ങാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി യെ മാറ്റി നിര്‍ത്തി എന്‍.സി.പി യും കോണ്‍ഗ്രസുമായിച്ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന 56, എന്‍.സി,പി 53 കോണ്‍ഗ്രസ് 44 എന്നവരും സ്വതന്ത്രരും ചെറുകക്ഷികളുമടക്കം 169 എം.എല്‍.എ മാരുടെ പിന്തുണയാണ് മഹാവിഹാസ് അഘാടിക്കുള്ളത്. ബി.ജെ.പി യ്ക്ക് 106 എം.എല്‍.എ മാരുണ്ട്. ഇനി എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.
https://www.facebook.com/Malayalivartha