കറുപ്പു കണ്ടാല്‍ പിണറായിക്ക് പേടി; പര്‍ദ കണ്ടാല്‍ ഇയാള്‍ക്കു പേടി; ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍ ഇവരുടെ സംസ്ഥാന കമ്മറ്റിയില്‍ എം.എം.മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതി? എം.എം.മണിയുടെ കറുപ്പു നിറത്തെ പരിഹസിച്ച് ബഷീര്‍ എം എൽ എ; ഇയാളെ വലിച്ച് കീറിയൊട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടാഘോഷം

മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എമ്മിന്റ മുതിര്‍ന്ന തേവാവുമായ എം.എം.മണിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തി മുസ്ലീം ലീഗ് നേതാവും എം.എല്‍.എ യുമായ പി.കെ.ബഷീർ. ഇയാൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടാഘോഷം നടക്കുകയാണ്. മുസ്ലീം ലീഗ് വയനാട് ജില്ലാ പ്രവര്‍ത്തന സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ബഷീറിന്റെ വൃത്തികെട്ട മനസില്‍ നിന്നുള്ള വാക്കുകള്‍ പുറത്തു വരുന്നത്.
കേട്ടവര്‍ നെറ്റിചുളിച്ചെങ്കിലും ആവേശത്തോടെയാണ് ബഷീര്‍ കത്തിക്കയറിയത്. സദസില്‍ എല്ലാപേരും ആ തമാശ ഒരുപോലെ ആസ്വദിക്കുന്നില്ല എന്നു മനസിലാക്കിയിട്ടും ബഷീര്‍ വിട്ടില്ല. താന്‍ ബോധപൂര്‍വം വലിയ തമാശയാകുമെന്നു കരുതി ചുമന്നു കൊണ്ടുവന്ന മാലിന്യം മുഴുവന്‍ വേദിയില്‍ കുടഞ്ഞ് വീഴ്ത്തിയിട്ടേ അദ്ദേഹം നിറുത്തിയുള്ളു. കറുപ്പു കണ്ടാല്‍ ഇയാള്‍ക്കു പേടി.
ഇവിടെ ഇയാള്‍ എന്നു ബഷീര്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാണ്. ബഷീര്‍ തുടര്‍ന്നു. പര്‍ദ കണ്ടാല്‍ ഇയാള്‍ക്കു പേടി. ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍ ഇവരുടെ സംസ്ഥാന കമ്മറ്റിയില്‍ എം.എം.മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്. എം.എം.മണിയുടെ കറുപ്പു നിറത്തേയാണ് ഇവിടെ ബഷീര്‍ പരിഹാസത്തിന് വിഷയമാക്കിയിരിക്കുന്നുത്.
ആ കറുപ്പുനിറം പരമ്പരാഗതമായ അധ്വാനത്തിന്റെ ശ്രേഷ്ഠമായ അവശേഷിപ്പാണെന്നു മനസിലാക്കാനുള്ള വിവേകം ബഷീറെന്ന എം.എല്‍.എയ്ക്ക് ഇല്ലാതെ പോയാല്‍ എന്തു ചെയ്യും. എന്തായാലും കാര്യങ്ങള്‍ എന്തെന്നറിയാവുന്ന സാമൂഹിക മാധ്യമങ്ങള്‍ ഇതിനെതിരെ യുദ്ധ പ്രതീതിയാണ് പ്രതികരണങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഏറനാട് മണ്ഡലത്തിലെ എം.എല്‍.എ യാണ് ബഷീര്‍ ഇപ്പോള്‍- ഏറനാടുകാരുടെ ഗതികേട് എന്നു മാത്രം പറയാം.
https://www.facebook.com/Malayalivartha