കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തേച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ പ്രിയങ്കയുടെ ഇഷ്ടക്കാര്‍; പ്രതിപക്ഷ നേതൃത്വ സ്ഥാനത്തു നിന്നു മാറ്റിയ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തില്‍ മാന്യമായ സ്ഥാനം നല്‍കപ്പെടുമെന്നു കരുതിയിരുന്നവരെ ഞെട്ടിച്ച് സോണിയയുടെ തീരുമാനം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ പ്രിയങ്കയുടെ ഇഷ്ടക്കാര്‍. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തേച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പുനഃസംഘടനയിലാണ് ഈ രണ്ട് അത്യാഹിതങ്ങളും. പ്രതിപക്ഷ നേതൃത്വ സ്ഥാനത്തു നിന്നു മാറ്റിയ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തില്‍ മാന്യമായ സ്ഥാനം നല്‍കപ്പെടുമെന്നു കരുതിയിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് സോണിയയുടെ തീരുമാനം. വളരെ മുമ്പു തന്നെ പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവായി രമേശ് പ്രവര്‍ത്തിച്ചിരുന്നതാണ്.
തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് രമേശിന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തില്‍ നിന്നു രമേശിനെ ബോധപൂര്‍ം അകറ്റി നിർത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് രമേശിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. വരും ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ചില പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് രമേശുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മുന്‍കേന്ദ്ര മന്ത്രി കുമാരി സെല്‍ജ, പാര്‍ട്ടി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി, മൂന്‍കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ ടി.സുബ്ബരാമി റെഡ്ഡി, യു.പി.മുന്‍ പി.സി.സി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ പുതുതായി എത്തിയത്. ഇതില്‍ ചിലര്‍ പ്രത്യേകക്ഷണിതാക്കള്‍ മാത്രമാണ്. മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ തുടരും.
കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരെ നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയുള്ള സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങള്‍ ജി.23 നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റിലും പ്രവര്‍ത്തക സമിതി നിയമനത്തിലും പ്രീയങ്കയുടെ പ്രത്യേക താല്‍പര്യം വ്യക്തമാണ്.
രണ്ടു എം.എല്‍.എ മാര്‍ മാത്രമുള്ള യു.പി യില്‍ നിന്ന് കൂടുതല്‍ പേരെ വര്‍ക്കിംഗ് കമ്മറ്റിയിലും രാജ്യസഭയിലും എത്തിച്ചതിനു പിന്നില്‍ പ്രീയങ്കാ ഗാന്ധിയുടെ സെക്രട്ടറിയുടെ കൈകളാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങളില്‍ പലതും നടപ്പാക്കാന്‍ വൈകുന്നു എന്ന പരാതി നിലനില്‍ക്കേയാണ് ഇപ്പോള്‍ പ്രവര്‍ത്തക സമിതിയുടെ അടിയന്തിര പുനഃസംഘടന നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha