മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്നായിരുന്നു പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം; പിതാവിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചു; മെയ്ന്‍പുരിയിലെ ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ച് നത്തു സിംഗ് കണ്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു; ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയല്‍വാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് പറഞ്ഞു; ഇതോടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി; മുലായം സിങ് യാദവെന്ന രാഷ്ട്രീയക്കാരന്റെ പിറവിയുടെ കഥ

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവിന് വിട. വാര്‍ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് . 82 വയസായിരുന്നു അദ്ദേഹത്തിന് .
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ശ്വാസതടസത്തെത്തുടർന്നാണ് മുലായം സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരുന്നു ചികിത്സിച്ചത്. രോഗങ്ങളോടുള്ള പോരാട്ടത്തതിന് ഒടുവിൽ ഇന്ന് അദ്ദേഹം അന്തരിക്കുകയായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു . 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിൽ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു .
ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രം അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്ക് വരാനുള്ള പ്രേരണ കൊടുത്തു. . കലാലയ പഠന സമയത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിച്ചു . ഒരു പ്രാവശ്യം പ്രസിഡന്റ് ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം. പിതാവിന്റെ ആഗ്രഹം പോലെ തന്നെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ച് പിന്നീട് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കണ്ടത്.
ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയല്‍വാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് പറയുകയായിരുന്നു . പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത് . 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറുകയും ചെയ്തു .
അടിയന്തരാവസ്ഥക്കാലത്ത് മുലായം ജയില്‍ വാസം നേരിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്തു ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നായിരുന്നു ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു മുലായത്തിന്റേത്.
മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത് . . 2007ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് തോൽക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha