ഫിഫ അണ്ടർ 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജൻറീന

ആറു തവണ ചാമ്പ്യന്മാരായ അർജൻറീന ഫിഫ അണ്ടർ 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. ചിലിയിലെ സാൻറിയാഗോയിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ നൈജീരിയയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് അർജൻറീനയുടെ യുവനിര പരാജയപ്പെടുത്തിയത്.
രണ്ട് വർഷം മുമ്പ് ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ പ്രീ ക്വാർട്ടറിൽ നൈജീരിയയോട് തോറ്റ് പുറത്തായതിനുള്ള പകരം വീട്ടൽ കൂടിയായി ഈ ഗംഭീര വിജയം.
ഞായറാഴ്ച നടക്കുന്ന ക്വാർട്ടറിൽ മെക്സിക്കോയാണ് അർജൻറീനയുടെ എതിരാളികൾ. സ്പെയിൻ കൊളംബിയയുമായും നോർവോ ഫ്രാൻസുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാക്കളായാണ് അർജൻറീന പ്രീ ക്വാർട്ടറിലെത്തിയത്.
"
https://www.facebook.com/Malayalivartha