35 ലക്ഷത്തോളം സ്‌കൂൾ വിദ്യാർഥികൾക്ക് ലൈഫ് ഇന്ഷുറൻസ് പരിരക്ഷ... വിദ്യാഭ്യാസ മേഖലയിൽ ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

35 ലക്ഷത്തോളം സ്‌കൂൾ വിദ്യാർഥികൾക്ക് ലൈഫ് ഇന്ഷുറൻസ് പരിരക്ഷ
വിദ്യാഭ്യാസ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 35 ലക്ഷത്തോളം സ്‌കൂൾ വിദ്യാർഥികൾക്ക് ലൈഫ് ഇന്ഷുറൻസ് പരിരക്ഷ നൽകാൻ കേരളം ഒരുങ്ങുകയാണ്. സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളിൽ പഠിക്കുന്ന ഒന്നുമുതൽ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്ഷുൻസ് പരിരക്ഷ നൽകാനാണ് തീരുമാനമായത്.
അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിൽ എല്ലാ വിദ്യാർഥികളുടെയും ഇൻഷൂറൻസ് പ്രീമിയം സർക്കാർ അടയ്ക്കും.
സ്‌കൂളുകളിൽ അവർത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വർഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ 13 വയസുകാരൻ മിഥുൻ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ധനമന്ത്രി കെഎൻ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.
"
https://www.facebook.com/Malayalivartha