ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി. വയനാട്ടിൽ എത്തുന്നതിനോടനുബന്ധിച്ചാണ് പ്രതികരണം. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധി നന്ദിയറിയിച്ചത് .
വാക്കുകൾ ഇങ്ങനെ;- ‘‘ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂരിൽ വിമാനമിറങ്ങി . മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഉണ്ട്. ഹെലികോപ്ടർ നിരീക്ഷണം ശക്തമാക്കിയിരുന്നു . കണ്ണൂരിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്ടറിലാണ് അദ്ദേഹം വയനാട്ടിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha