ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

അന്തരിച്ച നടന്‍ ശ്രീനിവാസന്റെ ചിതയില്‍ കടലാസും പേനയും സമര്‍പ്പിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു കടലാസും പേനയും ചിതയിലേക്ക് വയ്ക്കുമ്പോള്‍ സത്യന്‍ അന്തിക്കാട് വിതുമ്പുകയായിരുന്നു. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നാണ് ആ പേപ്പറില്‍ എഴുതിയത്.
അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനൊപ്പം പ്രിയ സുഹൃത്തായ സത്യന്‍ അന്തിക്കാട് അവസാന നിമിഷം വരെയും ഉണ്ടായിരുന്നു. അല്‍പ്പ സമയം മുമ്പാണ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാന്‍ അച്ഛനെ അഭിവാദ്യം ചെയ്തു. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങിലേക്കെത്തി.
https://www.facebook.com/Malayalivartha






















