പിണറായിയെ പ്രതിഷേധമറിയിച്ച് ഗണേശൻ : ഇപ്പണി വേണ്ടെന്ന് ഭീഷണി : മന്ത്രിസഭയിൽ കലാപം

താനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ഐ.ജി. എസ് ശ്രീജിത്തിനെ പോലീസ് ആസ്ഥാനം എ . ഡി. ജി.പി.യാക്കിയതിൽ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് കടുത്ത അഭിപ്രായ ഭിന്നത.മുഖ്യമന്ത്രി ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നാണ് ഗണേശന്റെ അഭിപ്രായം. മുഖ്യമന്ത്രി തന്നെ ചെറുതാക്കിയതായി ഗന്നേശൻ കരുതുന്നു.
മന്ത്രിയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. തന്റെ പക്ഷം വിശദീകരിക്കാന്‍ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി.
അവധിയില്‍പോയ കമ്മിഷണര്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു. ഇതില്‍പെട്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടസ്സപ്പെട്ടു. നികുതി വെട്ടിപ്പില്‍ ഉള്‍പ്പെടെ കമ്മിഷണര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരില്‍നിന്നുള്ള നടപടി വൈകി. മറുവശത്ത് മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും കമ്മിഷണറേറ്റില്‍നിന്ന് നടപടിയുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവും പാളി. വകുപ്പ് സ്വന്തമായി ടെസ്റ്റിങ് ട്രാക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തുടങ്ങാന്‍ കഴിഞ്ഞില്ല. ഉന്നത തലത്തിലെ തര്‍ക്കം കാരണം ഡ്രൈവിങ് സ്‌കൂള്‍ സമരം ആഴ്ചകള്‍ നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലായത്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമ്മിഷണര്‍ ടെണ്ടര്‍ വിളിച്ചു. നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. 200 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മറുപടി നല്‍കി.
ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മില്‍ തര്‍ക്കിച്ചു. തുടങ്ങിവച്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടര്‍ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണര്‍ നേരിട്ടാണ് ടെണ്ടറുകള്‍ പരിശോധിച്ചത്. മന്ത്രിയുടെ അപ്രീതി ഭയന്ന് ഉദ്യോഗസ്ഥര്‍ ടെണ്ടര്‍ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പുതിയ മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചാർജ് എടുത്തതോടെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥർ കടുത്ത ആശങ്കയിലും ഉത്കണ്ഠയിലുമായത്. ആദ്യ പരിഷ്ക്കാരമായി ഗതാഗതകമ്മീഷണർ എസ് ശ്രീജിത്ത് വഴി സി പി എം നടപ്പാക്കിയ സ്ഥലം മാറ്റ പട്ടിക കീറി ഗണേഷ് അടുക്കളപുറത്തേക്കെറിഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രി കെ ബി ഗണേഷ് കുമാർ ജനുവരി ഒന്നു മുതൽ താൻ പറയുന്നത് മാത്രം വകുപ്പിൽ നടന്നാൽ മതിയെന്ന് കർശന നിർദേശം നൽകി. ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലെയും ഉന്നതർ മുട്ടിടിച്ച് എല്ലാം കേട്ടു നിന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അന്നേ ഗതാഗത വകുപ്പ് വിടാൻ ഒരുങ്ങിയിരുന്നു. ബിജു പ്രഭാകർ ആയിരുന്നു മറ്റൊരു ഉദ്യേഗസ്ഥൻ. അതേസമയം തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരെ വകുപ്പിൽ നിയമിക്കാൻ ഗണേഷും ശ്രമം തുടങ്ങി ഗതാഗത വകുപ്പിലെ പുതിയ പരിഷ്കാരങ്ങളെ അതീവ കൗതുകത്തോടെയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കണ്ടത്. ഗണേഷ് കുമാറിനെ കയറൂരി വിട്ടാൽ എന്തും സംഭവിക്കാം എന്ന മുന്നറിയിപ്പ് ചില നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. . എന്നാൽ ഗണേഷ് കുമാറിനെ തൽക്കാലം നിയന്ത്രിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. . പുതിയ മന്ത്രിയുടെ തീരുമാനങ്ങൾ ഏതായാലും സിപിഎമ്മിന് അടിമ കിടക്കലായില്ല . ഇത്രയും നാൾ കേരളം കണ്ടുകൊണ്ടിരുന്ന മുഖ്യമന്ത്രിയും 19 അടിമകളും എന്ന ചിത്രത്തിന് തൽക്കാലം കർട്ടൻ വീണു. മുഖ്യമന്ത്രിക്ക് നേരെ ഗണേഷ് കുമാറിന്റെ വിമത ശബ്ദം ഉയർന്നു.. അദ്ദേഹം താൻ വെട്ടിയ വഴിയിലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളൂ.പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പില്‍ നടന്ന കൂട്ട സ്ഥലംമാറ്റം റദ്ദാക്കി കൊണ്ടാണ് ഗണേഷ് ഗണപതി കുറിച്ചത്.. 57 പേർക്കാണ് സ്ഥലം മാറ്റം നൽകിയത്. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കി.ഇതാണ് വെട്ടി അടുക്കളപുറത്തേക്ക് കളഞ്ഞത്. സി പി എമ്മും ആന്റണി രാജുവും ഇത് കണ്ട് ഇളിഭ്യരായി. സ്ഥലം മാറ്റത്തിൽ ഏറ്റവുമധികം അഴിമതി നടക്കുന്നത് മോട്ടോർ വെഹിക്കിൾ വകുപ്പിലാണ്.
ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓര്‍ഡര്‍ പുറത്തിറങ്ങിയത്. എന്നാല്‍ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് നിര്‍ദേശം നല്‍കി.
ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിച്ചിരുന്നു.
പിന്നാലെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ ഒഴിവായിരുന്നു. ചില ഉദ്യോഗസ്ഥര്‍ക്ക് അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടി വന്നിരുന്നു. അവര്‍ക്കുകൂടെ താത്പര്യമുള്ള ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുതിയ ഉത്തരവ് ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയത്. ഏതായാലും ശ്രീജിതിന്റെ പ്രകടനം ഗണേഷിന് ഇഷ്ടമായില്ല. കമ്മീഷണർക്ക് പിന്നിൽ സി പി എം ആണെന്ന് ഗണേഷിനറിയാം. മുമ്പും ഉദ്യോഗസ്ഥരുടെ പ്രമാണിത്തം ഗണേഷ് കുമാർ അംഗീകരിച്ചിരുന്നില്ല. ജനാധിപത്യത്തിൽ മന്ത്രിക്കാണ് പ്രമുഖ സ്ഥാനമെന്ന് ഗണേഷ് കുമാർ വിശ്വസിക്കുന്നു. ഉദ്യോഗസ്ഥർ മന്ത്രിയെ സഹായിക്കാനിരിക്കുന്നവർ മാത്രമാണ് എന്നാണ് ഗണേശിന്റെ വിശ്വാസം. താൻ ആന്റണി രാജുവിനെ പോലെയായിരിക്കില്ലെന്ന കൃത്യമായ വിവരം ഗണേഷ് ഉദ്യോഗസ്ഥൻമാർക്ക് നൽകിയിട്ടുണ്ട്. വകുപ്പിൽ ഇലയനങ്ങിയാൽ പോലും താൻ അറിഞ്ഞിരിക്കണം. തന്റെ അനുവാദം ഇല്ലാതെ സ്ഥലം മാറ്റങ്ങൾ നടത്തരുത്. ഗതാഗത വകുപ്പിലെ അഴിമതികൾ താൻ നേരിട്ട് പരിശോധിക്കും. ജനങ്ങളുടെ പരാതികൾ താൻ നേരിട്ട് കേൾക്കും. ഏതാനും വർഷങ്ങളായി ഗതാഗത വകുപ്പിൽ നടക്കുന്നത് കെടു കാര്യസ്ഥതയാണെന്ന് ഗണേഷ് വിശ്വസിച്ചത്. . അതിനാൽ ഒരു പുതിയ മുഖമാണ് 2024 അദ്ദേഹം കാഴ്ച വച്ചത് . അദ്ദേഹം തെറ്റുകൾക്ക് മുമ്പിൽ പൊറുത്തില്ല. . മുഖ്യമന്ത്രി പറഞ്ഞാൽ പോലും തന്റെ വകുപ്പിൽ താൻ അറിയാതെ ഒന്നും നടക്കേണ്ടതില്ലെന്നാണ് ഗണേഷ് കുമാറിന്റെ വിശ്വാസം. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാമെന്ന് ഗണേഷിന്റെ വിശ്വസ്തർ പറയുന്നു. ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി രോഷാകുലനായത് ഏതാനും മാസങ്ങൾ മുമ്പായിരുന്നു. അന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡിൽ അദ്ദേഹം അംഗമായിരുന്നില്ല. ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ് പിണറായി അന്ന് ചൂടായത്.
. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം.
പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ നടപടി ഗണേശനെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് എൻഎസ്എസ് ആരോപിക്കുന്ന മുൻ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനായ രാജഗോപാലൻ നായരെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിൻ്റെ നോമിനിയെ പിൻവലിച്ച ശേഷം സർക്കാർ നിയമിച്ചത്.
കേരള കോണ്‍ഗ്രസ് ബി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഗണേഷ് കുമാർ സിപിഎം സെക്രട്ടറിയെ തൻ്റെ നിലപാട് അറിയിച്ചു. അങ്ങനെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.കെ ജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.. പഴയ ഗണേഷ് ആയിരുന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസിൻ്റെ ശത്രുവായ രാജഗോപാലൻ നായരെ മുന്നാക്ക കോർപ്പറേഷനിൽ നിയമിച്ചതിലൂടെ പിണറായി സംഘടനയെ അപമാനിച്ചതായി സുകുമാരൻ നായർ കരുതി.
രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്.കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ടായി. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്.
പിണറായിയെ സംബന്ധിച്ചിടത്തോളം ഇന്ന് എൻഎസ്എസ് എന്നാൽ ഗണേഷ് കുമാർ ആണ് .ജി സുകുമാരൻ നായർക്കാകട്ടെ പ്രായം കൊണ്ടുള്ള അസ്വസ്ഥതകൾ രൂക്ഷമാണ്. എൻഎസ്എസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. കലഞ്ഞൂർ മധുവിന് ശേഷം തലയെടുപ്പുള്ള ഒരു നേതാവ് എൽഎസ്എസിൽ ഗണേഷ് മാത്രമാണ്.ജനറൽ സെക്രട്ടറി ആവണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഉണ്ട് . വ്യവസായികളും വൻകിട പണക്കാരും അഭിഭാഷകരുമൊക്കെയാണ് എൻഎസ്എസിന്റെ ഡയറക്ടർ ബോർഡിൽ ഭൂരിപക്ഷം പേരും. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻറ് സംഗീത് കുമാർ തലസ്ഥാനത്തെ വൻകിട വ്യാപാരികളിൽ ഒരാളാണ്. ഇത്തരത്തിൽ എൻഎസ്എസിന്റെ തലപ്പത്ത് എത്തണമെങ്കിൽ പണം ഒരു പ്രധാന ഘടകമാണ് . ഗണേഷിന് പണവും പ്രതാപവും അധികാരവും കുടുംബ പാരമ്പര്യവും ഉണ്ട്. എൻഎസ്എസ് സംഘടനയെ കൈപിടിയിലൊതുക്കാനുള്ള ചങ്കൂറ്റവും ഗണേശന് ഉണ്ട്. ഇതെല്ലാമുള്ള കലഞ്ഞുർ മധു ഒരു ദിവസം നിരാനായി പെരുന്നയിൽ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹത്തിൻറെ സഹോദരൻ കേരളത്തിൽ ധനകാര്യ മന്ത്രിയായിട്ട് പോലും കലഞ്ഞൂർ മധുവിനെ എൻഎസ്എസ് നിലനിർത്തിയില്ല. അതാണ് ഈ സംഘടനയുടെ ശക്തി. മധ്യ തിരുവിതാംകൂറിൽ എൻഎസ്എസ് നേതൃത്വം പറയുന്നവർക്കാണ് സമുദായ അംഗങ്ങൾ വോട്ട് ചെയ്യാറുള്ളത്. ഇക്കാര്യം പിണറായിക്ക് അറിയാം. അതിനാൽ ഇനി ഗണേശൻ നയിക്കും.
ശ്രീജിത്തിനെ ചൊല്ലി ഗന്നേശനെ പിണക്കാൻ പിണറായി തയ്യാറാവില്ല. ഗണേശൻ പിണങ്ങിയാൽ തട്ട് വീണ്ടും ശ്രീജിത്തിന് തന്നെ കിട്ടും.
https://www.facebook.com/Malayalivartha