ബംഗ്ലദേശില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് ഇന്ത്യയിലെ പൗരത്വഭേദഗതി നിയമം എന്ന് മുന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍

ബംഗ്ലദേശില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് ഇന്ത്യയിലെ പൗരത്വഭേദഗതി നിയമം എന്ന് മുന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. അയല്‍പക്കത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുദ്ദേശിച്ചുള്ള നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് എതിര്‍ത്തെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളായാല്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും മൗനി ബാബകളാവുമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലെന്നതാണോ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് എന്നും വി.മുരളീധരൻ ചോദിച്ചു.ബി.ജെ.പി ബൗദ്ധിക വിഭാഗം സംഘടിപ്പിച്ച ''കത്തുന്ന ബംഗ്ലദേശ്'' സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍പക്കത്ത് സുസ്ഥിരമായ ജനാധിപത്യ ഭരണകൂടങ്ങള്‍ ഉണ്ടാവണമെന്നതാണ് ഇന്ത്യയുടെ താല്‍പര്യം. എന്നാല്‍ ബംഗ്ലദേശില്‍ കുഴപ്പമുണ്ടാക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് ബംഗ്ലാ വികാരമോ ജനാധിപത്യ ബോധമോ ഇല്ലെന്നും മതവികാരം മാത്രമേ ഉള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദു സമൂഹത്തിന് നേരെ അക്രമം നടന്നാല്‍ കണ്ടില്ല എന്ന് നടിക്കുന്നവരുടെ കാപട്യം ജനം തിരിച്ച് അറിയുമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha