പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ വാക്കുപാലിക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ. പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ വാക്കുപാലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്യമായി കേന്ദ്രത്തിനെ കുറ്റം പറഞ്ഞു കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണ്.ചികിത്സയും മരുന്നുമില്ലാതെ ആശുപത്രികളും ക്ഷേമപെൻഷൻ കിട്ടാത്ത വാർദ്ധക്യത്തിലെത്തിയ നിരാലംബരും ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ആഘോഷങ്ങൾ നടത്തുന്നതിനാണ് സർക്കാർ മുൻകൈയെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്ത് ഏത് ആവശ്യം വന്നിരുന്നാലും സാലറി ചലഞ്ച് എന്ന ആശയം മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ളത്. വയനാട്ടിലെ പുനരധിവാസത്തിന് എത്ര തുക വേണമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. കേന്ദ്ര സർക്കാരിനെ ഇതിന്റെ ആവശ്യകത സമയബന്ധിതമായി ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. .
https://www.facebook.com/Malayalivartha