ഇതുപോലെ ഒരു റിപ്പോർട്ട് പുറത്തുവിടാതെ നാലര വർഷക്കാലം സർക്കാർ അതിനുമേൽ അടയിരുന്നത് ആരെ രക്ഷിക്കാനായിരുന്നു? പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്.ഇത്രയും ഉണ്ടായിട്ടും എന്തുകൊണ്ട് സർക്കാർ ഇത് പുറത്ത് വിട്ടില്ല എവന്ന വിമർശനം ശക്തമാകുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹേമ കമ്മിഷൻ റിപ്പോർട്ടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. . ഇതുപോലെ ഒരു റിപ്പോർട്ട് പുറത്തുവിടാതെ നാലര വർഷക്കാലം സർക്കാർ അതിനുമേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നായിരുന്നു വി.ഡി. സതീശന്റെ ചോദ്യം .
സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിരിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? ആർക്കുവേണ്ടിയാണ് എന്നും അദ്ദേഹം ചോദിച്ചു.
റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണമെന്നും സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനൽ വത്കരണത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരായ അന്വേഷണം നടക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha