മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യ ചർച്ച നടത്തിയോ? ചർച്ചയിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തോ? നിർണായക വിവരങ്ങൾ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്നതിന്റെ ഭാഗമായാണ് സിപിഎം നേതാക്കൾ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയത്. മുസ്ലിംലീഗിനെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിച്ച് ഭരണം നിലനിര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് തൊടുപുഴയിലെ മുസ്ലിം ലീഗിന്റെ വോട്ടുമറിക്കലെന്നാണ് സൂചന. എന്നാൽ ന്യൂന പക്ഷങ്ങളെ കൂട്ടുപിടിച്ച് പിണറായി നടത്താൻ ഉദ്ദേശിക്കുന്ന അശ്വമേധം ഭൂരിപക്ഷം പൊളിച്ച് പാളീസാക്കുമോ എന്ന് കണ്ടറിയാം.
തൊടുപുഴ നഗരസഭയില്‍ നടന്ന ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയ സാധ്യത ഉണ്ടെന്നിരിക്കെ നടത്തിയ വോട്ടുമറിക്കല്‍ മുസ്ലിംലീഗിന്റെ പുതിയ ചുവടുമാറ്റത്തിന്റെ സൂചനയാണ്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും സിപിഎമ്മും തമ്മില്‍ നടത്തിയ രഹസ്യനീക്കത്തില്‍ ചുവട് പിഴച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്. ലീഗിനെ ഒപ്പം നിര്‍ത്താനാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട ആളെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആക്ഷേപം സിപിഎമ്മില്‍ തന്നെയുണ്ട്.
എതിര്‍പ്പിന്റെ ഭാഗമായാണ് രണ്ട് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയും, മറ്റൊരാള്‍ കോണ്‍ഗ്രസിന് വോട്ട് നല്കുകയും ചെയ്തത്. ഇനി ഇടുക്കി ജില്ലയില്‍ യുഡിഎഫിനൊപ്പമില്ലെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം നീക്കം സംസ്ഥാന നേതൃത്വം അറിയാതെ നടക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഎം - ലീഗ് ഉന്നത നേതാക്കൾ നടത്തിയ ചർച്ചയുടെ പരിണിത ഫലമാണ് പുതിയ നീക്കം. ഇക്കാര്യം കോൺഗ്രസിനറിയാമെങ്കിലും അവർക്ക് അത് തുറന്നു പറയാനുള്ള ശക്തിയില്ല.
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയെങ്കിലും കാര്യമായ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇക്കുറി അതിലൂടെ ലഭിക്കാനിടയില്ലെന്ന് അവര്‍ക്കറിയാം. സിപിഎം നടത്തുന്ന അമിത മുസ്ലിം പ്രീണനത്തില്‍ ക്രൈസ്തവ സഭയ്‌ക്കും എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയാല്‍ ക്രൈസ്തവ വോട്ടിന്റെ കാര്യമായ പങ്ക് ഒപ്പമെത്തുമെന്നാണ് സിപിഎം നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാവില്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഏതാണ്ട് വ്യക്തമായി.
ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് വര്‍ധിച്ചതും ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നുണ്ട്. മുസ്ലിം ലീഗിനെക്കൂടി ഒപ്പംകൂട്ടി മുസ്ലിം വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഈ നീക്കം തിരിച്ചടിയാകുമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു. ഇപ്പോഴത്തെ നീക്കം ഹൈന്ദവ- ക്രൈസ്തവ വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകറ്റുമെന്നാണ് ഇവരുടെ വാദം.
ഇടുക്കിയിലെ കോൺഗ്രസ് - ലീഗ് തമ്മിലടിയിൽ മുസ്ലീം ലീഗ് നയം വ്യക്തമാക്കി. പ്രശ്നങ്ങൾ വഷളാക്കിയ ഡിസിസി പ്രസിഡന്‍റിനൊപ്പം ഇനി വേദി പങ്കിടില്ലെന്നാണ് ലീഗ് നിലപാട്. അതേസമയം യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
അനുകൂല സാഹചര്യമുണ്ടാക്കിയിട്ടും തൊടുപുഴ നഗരസഭ ഭരണം കൈവിട്ടതോടെയാണ് കോൺഗ്രസ് - ലീഗ് ഭിന്നത പരസ്യ പോരിലെത്തിയത്. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്തതോടെ, ലീഗിനകത്തും തർക്കം മുറുകി. ഏറ്റവുമൊടുവിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം ചേർന്ന ജില്ല നേതൃയോഗത്തിലാണ് താത്ക്കാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. യുഡിഎഫുമായി തുടർന്ന് സഹകരിക്കുമെന്ന് ആവർത്തിക്കുമ്പോഴും, ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാണ് ലീഗിന്‍റെ ആവശ്യം. കെപിസിസി നേതൃത്വത്തിൽ നിന്ന് ഇക്കാര്യത്തിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് അനുകൂല മറുപടി കിട്ടിയെന്നാണ് വിവരം. പ്രശ്നം വഷളാക്കിയത് ഡിസിസി പ്രസിഡന്റിന്റെ പരസ്യ പരാമർശങ്ങളെന്നു മാത്രം പറഞ്ഞ് തമ്മിലടിയുടെ ചൂട് കുറയ്ക്കുകയാണ് ലീഗ് ജില്ലാ ഘടകം.
തൊടുപുഴയിലേത് പ്രാദേശിക പ്രശ്നമെന്ന പേരിൽ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വിശദീകരിച്ചെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി തർക്കം ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിന് ഇടുക്കിയിൽ തന്നെ കളമൊരുക്കണമെന്ന നിർദ്ദേശവും നേതൃത്വം മുന്നോട്ട് വച്ചു. ഇതോടെയാണ് നിലപാട് മയപ്പെടുത്തുന്നത്. അതേസമയം ജില്ലയിലെ കോൺഗ്രസിലെ ഒരു വിഭാഗവും യൂത്ത് കോൺഗ്രസും മുസ്ലീം ലീഗ് പരാമർശങ്ങളെ ഗൗരവമായി തന്നെയാണ് കാണുന്നത്. ലീഗ് സമ്മർദ്ദത്തിന് വഴങ്ങി ഡിസിസി അധ്യക്ഷനെ മാറ്റിയാൽ അടുത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
അഴിമതി ആരോപണത്തെ തുടർന്ന് സനീഷ് ജോർജ് രാജി വെച്ചതോടെ തുടങ്ങിയതാണ് തൊടുപുഴ നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയർമാൻ സ്ഥാനാർഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫിൽ അവ്യക്തതയായിരുന്നു. തുടർന്ന് കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർത്ഥി പുറകോട്ടു പോയതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. പിന്നെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
12 പ്രതിനിധികൾ ഉള്ള യുഡിഎഫിൽ 6 കോൺഗ്രസ്, 6 മുസ്ലിം ലീഗ് എന്നായിരുന്നു സീറ്റ് നില. ഇതിൽ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു. ഇതോടെയാണ് ഇടത് സ്ഥാനാർഥി 14 വോട്ടുകൾക്ക് വിജയിച്ചത്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിൻ്റെ ആരോപണം.
മന്ത്രി മുഹമ്മദ് റിയാസിനെ മുന്നിൽ നിർത്തിയാണ് പിണറായി തുടർ നീക്കങ്ങൾ നടത്തുന്നത്. ഒരു തവണ കൂടി ഭരണം കിട്ടിയാൽ തുടക്കത്തിൽ താൻ മുഖ്യമന്ത്രിയായ ശേഷം ഭരണം റിയാസിനെ ഏൽപ്പിക്കാനാണ് നീക്കം.ഇത്രയും കാലം ഭരിച്ചിട്ടും പൂതി തീർന്നില്ലെന്ന് ചുരുക്കം. തന്റെ കാര്യം സേഫായതോടെ മരുമകന്റെ കാര്യം സേഫാക്കാനാണ് നീക്കം. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം പരമാവധി ഉപയോഗിച്ചാണ് നീക്കം സജീവമായിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്‍റെ ബി ടീം എന്ന് മന്ത്രി മുഹമ്മദ് റിയാസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത് ലീഗിനെ കണ്ണുവച്ചാണ്. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്.കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരും.കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നു.ഈ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്‍റെ നിലപാടാണ് ശരി.യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും. അദ്ദേഹം പറഞ്ഞു
മുസ്ലിം ലീഗ് വര്‍ഗിയ കക്ഷിയല്ലെന്ന എംവിഗോവിന്ദന്‍റെ പ്രസ്താവനയിലും ധാരാളം പ്രതികരണങ്ങളുമുണ്ടായി..ലീഗ് വർഗ്ഗീയ പാർട്ടിയല്ലെങ്കിലും എതിർചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സിപിഐ നിലപാട്.എംവി ഗോവിന്ദൻറെ പ്രസ്താവനയും ചർച്ചകളും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിൻറ കുറ്റപ്പെടുത്തൽ.
മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. ആര്‍ എസ്‍ പിയും ശരിയായ നിലപാടെടുത്തു, യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ ആദ്യം പറഞ്ഞത്. ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ പുറത്തുവന്ന ലേഖനത്തിൽ കോൺഗ്രസിനെ പരസ്യമായി വിമർശിച്ചതും വിവാദമായി. കോൺഗ്രസിലെ പടലപ്പിണക്കങ്ങളിൽ ലീഗിനുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ് ഇതോടെ. നേതൃത്വം കോൺഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടുമോ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ നേരത്തേ എം വി ഗോവിന്ദനും ലീഗ് വർഗീയ പാർട്ടിയല്ലെന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാൽ മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെയാണ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചത്. എം വി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
ഏതായാലും ലീഗ് - സി പി എം ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. സമസ്താ, മുജാഹിദ് തുടങ്ങിയ സംഘടനകളെ ഒപ്പം നിർത്തി മുന്നണിയിലേക്ക് വരാൻ ലീഗിനെ നിർബന്ധിതമാക്കുക എന്ന ഐഡിയയാണ് പിണറായി സ്വീകരിക്കുന്നത്. കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇതാണ് തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha