രാസലഹരിയില്‍ മൂല്യബോധം നഷ്ടപ്പെടുന്ന ഇവരില്‍ ചിലര്‍ എന്തു ക്രൂരതയ്ക്കും മടിക്കാത്ത നരാധമന്‍മാരാകുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്; കേരളം ഇന്ന് ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിലേക്കു വഴുതിവീഴുകയാണ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളം ഇന്ന് ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിലേക്കു വഴുതിവീഴുകയാണ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ കുഞ്ഞുങ്ങള്‍, നമ്മുടെ അടുത്ത തലമുറ ഈ വിഷത്തിന്റെ ഇരകളായി മാറുന്നു. രാസലഹരിയില്‍ മൂല്യബോധം നഷ്ടപ്പെടുന്ന ഇവരില്‍ ചിലര്‍ എന്തു ക്രൂരതയ്ക്കും മടിക്കാത്ത നരാധമന്‍മാരാകുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം കൗമാരക്കാരിലും ചെറുപ്പക്കാരിലും അക്രമവാസന വല്ലാതെ വര്‍ധിക്കുന്നു. കേരളത്തിലെ വീടുകളില്‍ ചോരമണമുയരുന്നു. ലഹരിമരുന്ന് അവരുടെ മനുഷ്യത്വത്തെ കാര്‍ന്നു തിന്നുന്നു. ഈ ലഹരിമാഫിയയുടെ അടിവേരറുക്കാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതിനായി രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മതസംഘടനകളും കുടുംബശ്രീകളും വീട്ടമ്മമാരും ചെറുപ്പക്കാരും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പൊതുപ്രവര്‍ത്തകരും ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയമായിരിക്കുന്നു. നമ്മള്‍ രംഗത്തിറങ്ങിയേ മതിയാകു. ഒരു സപര്യ പോലെ ഈ യജ്ഞം ഏറ്റെടുത്തേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. .
സര്‍ക്കാരിനൊപ്പം, പോലീസിനൊപ്പം, എക്‌സൈസിനൊപ്പം പൊതുജനങ്ങള്‍ കൂടി അണി ചേര്‍ന്നാലേ നമുക്ക് ലഹരി മാഫിയയെ ചെറുക്കാന്‍ കഴിയുകയുള്ളു. എല്ലാ മനസുകളും ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. .
ക്യാംപെയ്‌നുകളും ബോധവല്‍ക്കരണ പരിപാടികളും മുക്കിലും മൂലയിലും പോലും നടക്കണം. മയക്കുമരുന്നുപയോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനും റീഹിബിലിറ്റേറ്റ് ചെയ്യാനുമുള്ള പരിശീലനം മാതാപിതാക്കള്‍ക്കു ലഭിക്കേണ്ടതുണ്ട്. എല്ലാ സംഘടനകളും അവരുടെ സമ്പൂര്‍ണ ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചു വിടണം എന്നും അദ്ദേഹം പറഞ്ഞു. .
ലഹരിമരുന്നു വില്‍പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാനുള്ള ജാഗ്രതാ സമിതികള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ രൂപപ്പെടണം. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha