Widgets Magazine
26
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കുതിച്ചുയർന്ന് സ്വർണം..രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു..ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില..


ഏഷ്യാ കപ്പിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക്, കൈ കൊടുക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതിൽ... പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ...


വെനസ്വേലയിൽ ഭൂചലനം..വെനിസ്വേലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി,കെട്ടിടങ്ങൾ ഇളകിമറിഞ്ഞു..അയൽരാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു..


വെനസ്വേലയിൽ ഭൂചലനം..വെനിസ്വേലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി,കെട്ടിടങ്ങൾ ഇളകിമറിഞ്ഞു..അയൽരാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു..

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി; ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി

25 SEPTEMBER 2025 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

കാര്‍‍ബണ്‍‍ മലിനീകരണമില്ലാത്ത രാജ്യത്തിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ല് ; കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കും; "വികസിത കേരളം" ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല; അംഗനവാടികളുടെ നിർമാണം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ തീരുമാനമാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചത്; തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ കപട ഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ യഥാര്‍ത്ഥ മുഖം വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും; സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിൽ; ഗുരുതര ആരോപണവുമായി സിപിഐഎം പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി - സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉൾപ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.

ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.

ചെന്നൈ- ബാംഗ്ലൂർ വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിർമിക്കാൻ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേരളം 2020 സെപ്റ്റംബറിൽതന്നെ ആരംഭിച്ചു. 2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂർത്തിയാക്കി. 1152 ഏക്കർ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്. കഴിഞ്ഞ ജൂണിൽ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് വ്യാവസായിക ഇടനാഴിക്കുള്ള അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാനം പൂർത്തിയാക്കിയ നടപടിക്രമങ്ങളെപ്പറ്റി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുന്ധതി റോയ്‌യുടെ പുസ്തകത്തിനെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകനെ വിമര്‍ശിച്ച് ഹൈക്കോടതി  (6 hours ago)

സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (8 hours ago)

ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനെ സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്  (8 hours ago)

മലയാളത്തിന്റെ അഭിമാനമാണ്: മോഹന്‍ലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നല്‍കാന്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത  (9 hours ago)

വെസ്റ്റ് ബാങ്ക് പിളര്‍ത്തുന്ന യുദ്ധത്തിലേക്ക് ഇസ്രയേല്‍ ; പലസ്തീന്‍ പിറവിയെടുക്കില്ല  (9 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ബിന്ദുവിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍  (9 hours ago)

കാര്‍‍ബണ്‍‍ മലിനീകരണമില്ലാത്ത രാജ്യത്തിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ല് ; കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് മന്ത്രി  (10 hours ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവം; ഗുരുതരമായ കൃത്യവിലോപം നടത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപ  (10 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കും; "വികസിത കേരളം" ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സ  (10 hours ago)

തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല; അംഗനവാടികളുടെ നിർമാണം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ  (10 hours ago)

ഇന്നും വില കുറഞ്ഞു  (10 hours ago)

1,227 കോടി രൂപ കമ്പനി കെട്ടിവയ്‌ക്കണം  (10 hours ago)

2025-2026ലെ സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends