അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ തീരുമാനമാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചത്; തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ കപട ഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ യഥാര്‍ത്ഥ മുഖം വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ കപട ഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ യഥാര്‍ത്ഥ മുഖം വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ തീരുമാനമാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ കപട ഭക്തിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ യഥാര്‍ത്ഥ മുഖം വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ചോദിച്ചത്. ഇപ്പോള്‍ അയ്യപ്പ ഭക്തി കാട്ടുന്ന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോ?
എന്‍.എസ്.എസ് പ്രവര്‍ത്തകരും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ? പത്ത് വര്‍ഷക്കാലം ശബരിമലയുടെ വികസനത്തിന് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി വന്നത് ആരെ കബളിപ്പിക്കാനാണ്? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറഞ്ഞിട്ടില്ല.
കഴിഞ്ഞ കാലങ്ങളില്‍ ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാം. അതില്‍ നിന്നും മാറ്റമുണ്ടാകാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരവരുടെ തീരുമാനം എടുക്കാം. പല സമുദായ സംഘടനകളും അവര്‍ക്ക് ഇഷ്ടമുള്ള തീരുമനം എടുത്തു. അത് അവരുടെ സ്വാതന്ത്ര്യമാണ്. പ്രതിപക്ഷം അയ്യപ്പ സംഗമത്തിന് പോയിരുന്നെങ്കില്‍ പിണറായി വിജയനെ പോലെ ഞങ്ങളും പരിഹാസപാത്രമാകുമായിരുന്നു. 4200 പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞിട്ട് അറുനൂറോളം പേര്‍ മാത്രം പങ്കെടുത്ത പരിപാടിയിലേക്കാണ് വിദ്വേഷ പ്രസംഗം നടത്തുന്ന ആളുകളെ എഴുന്നള്ളിച്ച് കൊണ്ട് വന്നത്.
മോദിയേക്കള്‍ വലിയ വര്‍ഗീയവാദിയായ യോഗി അദിത്യനാഥിന്റെ പ്രസംഗം വായിച്ച് മന്ത്രി കോള്‍മയിര്‍ കൊണ്ടതിനൊക്കെ ഞങ്ങളും സാക്ഷിയാകേണ്ടി വരുമായിരുന്നു. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചത്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. സമുദായ നേതാക്കള്‍ക്കും സംഘടനകള്‍ക്കും അവരവരുടേതായ തീരുമാനമുണ്ടാകും. അതില്‍ വിരോധമില്ല എന്നും അദ്ദേഹം പറഞ്ഞു. .
സമദൂര സിദ്ധാന്തത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ നിലപാടിന് ബന്ധമില്ല. ഇതൊക്കെ ഓരോ വിഷയങ്ങള്‍ വരുമ്പോഴുള്ള നിലപാടുകളാണ്. വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിലപാടെടുത്തത്. ആ നിലപാട് ശരിയാണെന്ന് അയ്യപ്പ സംഗമം ഏഴു നിലയില്‍ പൊട്ടിയപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. ഞങ്ങള്‍ അതിന്റെ ഭാഗമായില്ല എന്ന സന്തോഷമാണ് ഇപ്പോഴുമുള്ളത്. ഞങ്ങളുടെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അവിടെ എന്ത് കാപട്യമാണ് നടന്നത്. മുഖ്യമന്ത്രി കപട ഭക്തനായി അഭിനയിച്ച് വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആരുമായും ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉള്‍പ്പെടെ ഒരു സമുദായസംഘടനകളുമായും കോണ്‍ഗ്രസിനോ യു.ഡി.എഫ് നേതൃത്വത്തിനോ ഒരു തര്‍ക്കവുമില്ല. അവര്‍ നിലപാടുകള്‍ എടുക്കുന്നതിലും ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ ഞങ്ങള്‍ക്കൊരു നിലപാടുണ്ട്. ആ നിലപാട് ആലോചിച്ച് ചര്‍ച്ച ചെയ്ത് എടുത്തതാണ്. ശബരിമലയില്‍ ആചാരലംഘനം നടക്കുന്ന സമയത്ത് ആചാരങ്ങളെ സംരക്ഷിക്കാന്‍ നിലപാടെടുത്ത് കൂടെ നിന്നത് ഞങ്ങളല്ലേ? സര്‍ക്കാര്‍ എന്ത് വൃത്തികേടാണ് കാട്ടിയത്. ആചരലംഘനം നടത്തുന്നതിന് പൊലീസിന്റെ പിന്‍ബലത്തോടെ രണ്ട് സ്ത്രീകളെ കൊണ്ടു വന്ന് ഇരുട്ടിന്റെ മറവില്‍ ദര്‍ശനം നടത്തി. ലോകം കീഴ്‌മേല്‍ മറിഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിന്നീട് നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി.
ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്നു പറഞ്ഞു. ഇതൊക്കെ കേരളം കണ്ടതാണ്. അന്നത്തെ ആ നിലപാടില്‍ നിന്നും എന്ത് മാറ്റമാണ് പിണറായി സര്‍ക്കാരിനുണ്ടായത്. മാറ്റമുണ്ടായെങ്കില്‍ അന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം. മാറ്റമുണ്ടായെങ്കില്‍ വിശ്വാസികള്‍ക്കെതിരായ കേസ് പിന്‍വലിക്കാനും കഴിഞ്ഞ 9 വര്‍ഷം ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പറയണം. പത്താമത്തെ വര്‍ഷം മാസ്റ്റര്‍ പ്ലാനുണ്ടാക്കി ശബരിമലയെ ഞെട്ടിച്ചു കളയും എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഞെട്ടില്ല. വിശ്വാസികളും ഞെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha