ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പൊതു വേദിയിൽ നടി തൻവി റാം; വിമർശകരെ ഞെട്ടിച്ച് ആ വാക്ക്

നടി തൻവി റാം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പൊതു വേദിയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ‘സ്മൈൽ ഭവന’ത്തിൻറെ തറക്കല്ലിടൽ ചടങ്ങിലാണ് മുഖ്യാതിഥിയായി തൻവി എത്തിയത്. പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണിത്. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷയാണെന്ന് തൻവി റാം വ്യക്തമാക്കി.
രാഹുൽ കുറച്ചു കാലം മുന്നേ , ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം തന്നോട് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നുവെന്നും തൻവി റാം പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്‌മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിൻറെ സന്തോഷവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























