'നമ്പർ പ്ലേറ്റ് മാത്രം മതി, എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട' ; വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വച്ചതിനെതിരെ ഷാഫി പറമ്പിൽ എം പി

വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വയ്ക്കേണ്ടെന്ന് വാഹനം സ്വീകരിക്കാനെത്തിയ ആളോട് ഷാഫി പറമ്പിൽ എം പി.
‘നമ്പർ പ്ലേറ്റ് മാത്രം മതി.. എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട. ഉദ്യോഗസ്ഥർ അവരുടെ നടപടിക്രമത്തിൻറെ ഭാഗമായി വെച്ചതാണ് ബോർഡ്. ഇന്നുതന്നെ ഊരിവെച്ചോളു... ഇത് നിങ്ങളുടെ വണ്ടിയാണ്.’ ഷാഫി പറമ്പിൽ എംപി പറഞ്ഞു.
വടകരയെ ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി *സൗഹൃദ സ്പർശം*വടകര കൃഷ്‌ണ കൃപ ഓഡിറ്റോറിയത്തിൽ വെച്ച് ഉത്‌ഘാടനം ചെയ്ത് ഷാഫി പറമ്പിൽ എംപി. ശേഷം ഫേസ്ബുക്കിൽ എം പി കുറിച്ചത് ഇങ്ങനെ;
നമ്മുടെ വടകരയെ ഭിന്നശേഷി സൗഹൃദമാക്കാനുള്ള എളിയ ശ്രമമാണ് സൗഹൃദ സ്പർശം.സൗഹൃദ സ്പർശത്തിന്റെ ഭാഗമായി എംപി ഫണ്ടിൽ നിന്ന് ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച അവരുടെ അവകാശം,സഹായ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞദിവസം നിർവഹിച്ചു.അതോടൊപ്പം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നവർക്ക് വേണ്ടി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റ് വിതരണം നടപടികളും സ്വീകരിച്ചു
ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിശദമായ പദ്ധതിരേഖ തയ്യാറാക്കും. സർക്കാർ ,സർക്കാരിതര സംഘടനകളുടെയും സന്നദ്ധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വടകര മണ്ഡലത്തെ പരമാവധി ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യം.2024-25 വർഷത്തെ എം. പി.ഫണ്ടിൽ നിന്ന് ഭിന്നശേഷി മേഖലയിൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഭിന്നശേഷിക്കാർക്കുള്ള റോഡിന് തുക അനുവദിച്ചിട്ടുണ്ട്.
ബഡ്സ് സ്‌കൂളുകൾക്കുള്ള വാഹനങ്ങൾക്ക് 50 ലക്ഷം രൂപയും സഹായ ഉപകരണങ്ങൾക്ക് 25 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്ചടങ്ങിൽ ബഹു. കെ. കെ. രമ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കമ്പോസിറ്റ് റീജിയണൽ സെന്ററിലെ (CRC) റീഹാബിലിറ്റേഷൻ ഓഫീസർ ഡോ. പി. വി. ഗോപിരാജ് പദ്ധതിരേഖ അവതരിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി 8 ഇലക്ട്രോണിക് വീൽചെയറുകളും15 സ്കൂട്ടറുകളും ഉൾപ്പെടെയുള്ള 25 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ അർഹരായവർക്ക് കൈമാറി.പരിപാടിയോടനുബന്ധിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനായുള്ള പ്രത്യേക ക്യാമ്പ്, UDID കാർഡ് രജിസ്ട്രേഷൻ, വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകുന്ന ഹെൽപ്പ് ഡെസ്ക് എന്നിവയും സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























