അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നുംഅദ്ദേഹത്തെ പറഞ്ഞു.
കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.
എംപിയ്ക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം. ചാവക്കാട് ഹൈമാ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ല. ജനങ്ങൾക്കാണ് നഷ്ടം. നിസ്സഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിദാരിദ്ര്യം മാറിയതിൻറെ കണക്ക് പെരുപ്പിച്ച് കാണിക്കരുതെന്ന് അദ്ദേഹം താക്കീത് നൽകി.
https://www.facebook.com/Malayalivartha

























