മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വികസിത കേരളവും, വികസിത അനന്തപുരിയും ബി ജെ പി യുടെ ലക്ഷ്യമെന്നും, മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിക്കുക ആയിരുന്നെന്നും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം ചർച്ച ചെയ്യാൻ മാറാത്തത് ഇനി മാറും എന്ന സന്ദേശവുമായി നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിച്ച വികസിത അനന്തപുരി സന്ദേശ പദയാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പദയാത്ര പൂജപ്പുരയിൽ കുമ്മനം രാജ ശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി ഒ രാജഗോപാൽ പതാക കൈമാറി
ബി ജെ പി നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ രാജഗോപാൽ, സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, നേതാക്കളായ കെ സോമൻ, അബ്ദുൽ സലാം , വി വി രാജേഷ്, ജെ ആർ പദ്മകുമാർ, പാപ്പനം കോട് സജി, പാലോട് സന്തോഷ്, പൂന്തുറ ശ്രീകുമാർ കൗൺസിലർമാരായ MR ഗോപൻ, കരമന അജിത്ത്, സിമി ജ്യോതിഷ് , എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha

























