പാലക്കാട്ടു നിന്നു ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യം; ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു

ഗൂഡല്ലൂർ റൂട്ടിൽ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിച്ച ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു.
ബസ് സർവീസ് മണ്ണാർക്കാട്-വഴിക്കടവ്-നിലമ്പൂർ വഴിയാണ്. ദിവസവും രാവിലെ 7.45നു പാലക്കാട് ഡിപ്പോയിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 12.20നു ഗൂഡല്ലൂരിൽ ബസ് എത്തും. തിരികെ ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് വൈകിട്ട് 6.05നു പാലക്കാട് ഡിപ്പോയിൽ ബസ് എത്തും.
പാലക്കാട്ടു നിന്നു ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു .
https://www.facebook.com/Malayalivartha


























