ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം

ശബരിമല സംരക്ഷണത്തിനായി ഇടപെടൽ ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണവുമായി ബി ജെ പി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലും തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലും പ്രതിഷേധിച്ചാണ് നീക്കം.
ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയുള്ള ക്യാമ്പയിനാണ് ഇതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗൃഹസന്ദർശനവും ഒപ്പ് ശേഖരണവും പാർട്ടി നടത്തും. കഴിഞ്ഞ മുപ്പതു കൊല്ലം ദേവസ്വംബോർഡിൽ നടന്ന കാര്യങ്ങളിൽ സിഎജി ഓഡിറ്റ് നടക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























