കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാനുള്ള വിഷയത്തിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്

ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിനാണ് 20 ലക്ഷം രൂപ പിഴ ഈടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് മേയർ വി.വി. രാജേഷ്.
നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ടെന്നും ഇതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന സമയത്തും ഇത്തരത്തിൽ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനായിരുന്നു ബിജെപിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയത്. ബിജെപി ജില്ലാ കമ്മിറ്റിക്കാണ് കോർപ്പറേഷൻ പിഴയിട്ടത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് നഗരത്തിലെ നടപ്പാതകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് നടപടി. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ബിജെപി ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















