ഗള്‍ഫ് രാജ്യങ്ങളിൽ സ്വദേശിവത്കരണം ശക്തമാകുന്നു ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നു; പ്രവാസി മലയാളികൾ ആശങ്കയിൽ

ഗള്‍ഫ് രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഫലമായി വിദേശികളെ ഒഴിവാക്കുന്നു. സ്വന്തം പൗരന്‍മാര്‍ക്ക് ജോലി നല്‍കുന്നതിനായി സൗദിയും കുവൈത്തും ശക്തമായ സ്വദേശവല്‍ക്കരണ നടപടികള്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ്.
പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ്. 3140 വിദേശികളെയാണ് പുറത്താക്കുന്നത്. ഇവരുടെ തൊഴില്‍കരാര്‍ റദ്ദാക്കി. കുവൈത്ത് ഭരണകൂടത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണ് തീരുമാനം. വിദേശികളുടെ എണ്ണം ജനസംഖ്യയില്‍ സന്തുലിതത്വം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം.
എന്നാൽ ആരോഗ്യമേഖലയെ കുവൈത്ത് ഭരണകൂടം നിലവില്‍ സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 44500 വിദേശികള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടും. ഇവരെ ഘട്ടങ്ങളായി പുറത്താക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കും ഇതോടെ ജോലി നഷ്ടമാകും. അടുത്ത മാസം 11 മുതലാണ് പുതിയ ഘട്ടം ആരംഭിക്കുക. മൂന്ന് ഘട്ടങ്ങളായിട്ടാണ് സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണം.
നൂറ് ശതമാനം സ്വദേശിവല്‍ക്കരമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക. സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം സപ്തംബര്‍ 11മുതൽ. രണ്ടാംഘട്ടം നവംബര്‍ ഒമ്പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി. സപ്തംബര്‍ 11 മുതല്‍ വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍. നവംബര്‍ ഒമ്പതുമുതല്‍- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍. ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍- ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നി മേഖലകളിൽ സ്വദേശി വത്കരണം നടപ്പിലാക്കും.
https://www.facebook.com/Malayalivartha