തന്നോടൊപ്പം ദുബായിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി; പ്രണയം നടിച്ച് തട്ടിയത് ലക്ഷങ്ങള്‍; ഒരു അവധികഴിഞ്ഞ് യുവാവ് തിരികെ എത്തിയത് മറ്റൊരു വിവാഹവും കഴിഞ്ഞ്

വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കൈയില്‍ നിന്ന് കാമുകന്‍ വന്‍ തുക കൈക്കലാക്കിയ ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. യുവതിയുടെ പക്കല്‍ നിന്ന് 50 ലക്ഷം ദിര്‍ഹമാണ് കാമുകന്‍ കൈവശപ്പെടുത്തിയത്. ദുബായിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കാമുകനെതിരേ കേസുമായി ദുബായിലെ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
തന്നോടൊപ്പം കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അതിനിടെ പല ഘട്ടങ്ങളിലായി അഞ്ച് ദശലക്ഷം ദിര്‍ഹം കടമായി കാമുകന് നല്‍കിയിരുന്നു. തനിക്ക് കാമുകനോടുള്ള തീവ്ര പ്രണയം കാരണം പണം നല്‍കാന്‍ ഒരു വട്ടം പോലും ആലോചിക്കേണ്ടി വന്നിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.
എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നു. ഹ്രസ്വ അവധി കഴിഞ്ഞ് യുഎഇയില്‍ തിരികെയെത്തിയ തനിക്ക് ലഭിച്ചത് കാമുകന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തായിരുന്നു. വിവാഹം കഴിക്കുന്നതാവട്ടെ, തങ്ങളുടെ അതേ കമ്പനിയില്‍ ജോലിക്കാരിയായ തന്റെ സുഹൃത്തിനെ. ഇതോടെയാണ് യുവതി പണം തിരികെ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























