നാട്ടിലുള്ള വീട്ടുകാരുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കെ ആത്മഹത്യ; ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസിയെ വലച്ചത് കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ

ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസി ആത്മഹത്യ ചെയ്തു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു യുവാവിന്റെ കടുംകൈ. ആന്ധ്ര സ്വദേശിയായ ചെന്നാമണി സതീഷാ (26) ണ് മരിച്ചത്.
ജുഫൈറില്‍ കഴിഞ്ഞ ആഗസ്റ്റ് 31 നായിരുന്നു സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മനോവിഷമമാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് സുഹൃത്തും തെലുങ്കാന സ്വദേശിയുമായ കുമാര്‍ പറഞ്ഞു.
കുടുംബാംഗങ്ങളുമായി അന്നേദിവസം ഐഎംഒയില്‍ സംസാരിക്കെയാണ് ഇലക്‌ട്രിക്കല്‍ വയര്‍ കൊണ്ട് ഫാനില്‍ തൂങ്ങിമരിച്ചത്. വീട്ടുകാര്‍ ആ സമയംതന്നെ ബഹ്‌റൈനിലുള്ള യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha