പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ

ലോകരാജ്യങ്ങൾ സംഗമിക്കുന്ന 2020 ദുബായ് എക്സ്പോയ്ക്ക് ഒരു വർഷം മാത്രം അവശേഷിക്കെ വർണാഭ വിളംബര പരിപാടികൾക്കു ആവേശ്വോജ്വലമായി തുടക്കം കുറിച്ചിരിക്കുകയാണ്. വിസ്മയക്കാഴ്ചകൾക്കാണ് ഇതിനോടകം തന്നെ ദുബായ് വേദിയായിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രതീക്ഷപകരുന്നത് പ്രവാസികൾക്കാണ്. യുഎഇയിലെ 7 എമിറേറ്റുകളിലും ആഘോഷപരിപാടികൾ ഉണ്ടാകുന്നതാണ്. ദുബായ് ഡൗൺടൗൺ, അബുദാബി ലുവ്ർ മ്യൂസിയം, ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്, അജ്മാൻ മ്യൂസിയം, ഉമ്മുൽഖുവൈൻ കോർണിഷ്, റാസൽഖൈമ അൽ ഖവാസിം കോർണിഷ്, ഫുജൈറ ഫോർട് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ആഘോഷപരിപാടികൾ അരങ്ങേറിയത്. വരുംദിവസങ്ങളിൽ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.
ദുബായ് എക്സ്പോയിലെ പുതുമകൾ, പവിലിയനുകളുടെ പ്രത്യേകതകൾ എന്നിവ പരിചയപ്പെടുത്തുന്നതാണ്. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്നതായിരിക്കും. അതോടൊപ്പം പവിലിയനുകളുടെയും മറ്റും നിർമാണം പുരോഗമിക്കുകയാണ്. ഓരോ രാജ്യത്തിന്റെയും മുന്നേറ്റങ്ങൾ, പാരമ്പര്യം തുടങ്ങിയവ എക്സ്പോയിൽ അറിയാനാകുന്നതാണ്. ഭക്ഷ്യ – കരകൗശല വസ്തുക്കൾ എന്നിവ ഇതിലൂടെ പരിചയപ്പെടാം. വിവിധ രാജ്യങ്ങളിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്.
അതോടൊപ്പം തന്നെ എക്സ്പോ വേദികളിൽ ദിവസവും 60ൽ ഏറെ തത്സമയ പരിപാടികൾ ഉണ്ടാകും. ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ, ശിൽപശാലകൾ, കാർട്ടൂൺ മേളകൾ, ഹാസ്യവിരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാടൻ-ശാസ്ത്രീയ നൃത്തങ്ങളും സംഗീത പരിപാടികളും ആസ്വദിക്കാനാകുമെന്നത് വലിയ പ്രത്യേകതയാണ് . ദീപാവലി, റിപ്പബ്ലിക് ദിനം, യുഎഇ ദേശീയദിനം, ക്രിസ്മസ്, പുതുവത്സരം, വനിതാദിനം തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക പരിപാടികൾ ഉണ്ടാകുന്നതാണ്. എക്സ്പോയോട് അനുബന്ധിച്ച് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണക്കാർക്ക് ഏറെ ഗുണകരമാകുന്നതായിരിക്കും.
https://www.facebook.com/Malayalivartha