ആൾക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

പുണ്യ തീർത്ഥാടന കേന്ദ്രമായ മക്കയില്‍ മലയാളികളായ ഉംറ തീര്‍ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഇതിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കോട്ടൂര്‍ സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ എടത്തടത്തില്‍ ജമീലയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് മൃതദേഹം മക്കയിലെ ശിഷ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ജബലുന്നൂറില്‍ ഹിറ ഗുഹ സന്ദര്‍ശനം കഴിഞ്ഞ് റോഡരികില്‍ സംഘംചേര്‍ന്നു നിന്ന ഉംറ സംഘത്തിനിടയിലേക്ക് സ്വദേശിപൗരന്‍ ഓടിച്ച ഇന്നോവ വാഹനം നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. ഒരു കടയുടെ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്. പരിക്കേറ്റ മൂന്ന് മലയാളികള്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടയയ്ക്കുകയുണ്ടായി. അപകടമുണ്ടാക്കിയ സ്വദേശി പൗരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറത്തുനിന്നും വന്ന ബക്ക ഉംറ ഗ്രൂപ്പിലുള്ളവരാണ് അപകടത്തില്‍പെട്ടത് എന്നാണ് അധികൃതർ വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ശിഷ ആശുപത്രിയിലെ 39-ഓം നമ്ബര്‍ മോര്‍ച്ചറിയിലാണ് മരിച്ച ജമീലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ നടപടിക്രമങ്ങള്‍ക്കായി ബഷീര്‍ മാഞ്ഞിപുരത്തിന്റെ നേതൃത്വത്തിലുള്ള മക്ക കെ.എം.സി.സി മെഡിക്കല്‍ വിങ് ഇടപെടുന്നുണ്ട് എന്നതായി അറിയിക്കുകയുണ്ടായി. സുഹൈല്‍, ബുഷ്‌റ എന്നിവരാണ് ജമീലയുടെ മക്കള്‍.
https://www.facebook.com/Malayalivartha