ഇത്തിഹാദിന്റെ ഹെവി പ്ലാനിങ് ; ഇത്തിഹാദ് എയര്‍വേസിന്റെ 38 വിമാനങ്ങള്‍ നൂറു കോടി ഡോളറിന് വിൽക്കുന്നു

ഇത്തിഹാദ് എയര്‍വേസിന്റെ 38 വിമാനങ്ങള്‍ നൂറു കോടി ഡോളറിന് വിൽക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ കെ.കെ. ആറിനും ഏവിയേഷന്‍ ഫിനാന്‍സ് സ്ഥാപനമായ അല്‍താവൈര്‍ എയര്‍ ഫിനാന്‍സിനുമാണ് വിമാനങ്ങൾ വിൽക്കുന്നത്. പഴയ വിമാനങ്ങള്‍ ഒഴിവാക്കി പുതിയവ വാങ്ങുന്നതിന്റെ ഭാഗമായാണ് വില്‍പ്പന.
ഒരു ബില്യണ്‍ യു.എസ്. ഡോളര്‍ (3.67 ബില്യണ്‍ ദിര്‍ഹം) വിലമതിക്കുന്നതാണ് ഈ വിമാനങ്ങള്‍. ബോയിങ് 777300 ഇ.ആര്‍., എയര്‍ബസ് എ 330300, എ 330200 വിമാനങ്ങളാണ് ഇത്തിഹാദ് വിറ്റത്. ഇതില്‍ ബോയിങ് 777300 ഇ.ആര്‍. ഇത്തിഹാദ് തന്നെ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും. എന്നാല്‍ എയര്‍ബസുകള്‍ മറ്റ് അന്തരാഷ്ട്ര വിമാന കമ്ബനികള്‍ക്കായിരിക്കും കമ്ബനി വാടകയ്ക്ക് നല്‍കുന്നത്. ഇവ യാത്രാ വിമാനങ്ങളായി നിലനിര്‍ത്തുകയോ, ചരക്ക് വിമാനമായി ഉപയോഗിക്കുകയോ ചെയ്യും.
ഇത്തിഹാദിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.കെ. ആറുമായും അല്‍താവൈറുമായുള്ള ഇടപാടുകളെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ. ടോണി ഡഗ്ലസ് പറഞ്ഞു. സാമ്ബത്തിക സുസ്ഥിരത കൈവരിക്കുന്നതോടൊപ്പം പ്രകൃതിസൗഹാര്‍ദവും ഇന്ധന ഉപഭോഗം കുറഞ്ഞതുമായ നൂതന വിമാനങ്ങളുമായി ഇത്തിഹാദിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്‌സുമായുള്ള മത്സരത്തിന്റെ ഭാഗമായി യൂറോപ്പിലെ വിമാന കമ്പനികളിൽ നിന്നും ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇതിലൂടെ 2016 മുതൽ 4.75 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമായി ഇത്തിഹാദിനുണ്ടായത്. 2018 ൽ 1.28 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണുണ്ടായത്. നഷ്ടത്തെ തുടർന്ന് 2016 മുതലാണ് ഇത്തിഹാദ് ചെലവ് ചുരുക്കൽ ആരംഭിച്ചത്. ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി 2003 ൽ ഇത്തിഹാദ് ആരംഭിച്ചത്.
ഈ അടുത്ത കാലത്തായി പ്രകൃതിയെ നോവിക്കാതെയുള്ള വിമാന സവാരിക്ക് തുടക്കം കുറിച്ച് ഇത്തുഹാദ് എയർവെയ്സിന്റെ പരീക്ഷണ പറക്കൽ നടന്നിരുന്നു. ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദിന്റെ ഗ്രീൻലൈനർ വിമാനം വിജയകരമായി പറന്നിറങ്ങിയത് കൗതുകത്തോടെയാണ് ഏവരും നോക്കികണ്ടത്. 7500 മൈൽ 13 മണിക്കൂറുകൾ കൊണ്ട് താണ്ടിയാണ് ഗ്രീൻലൈനർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
എത്തിഹാദ് എയർവെയ്സ് വിമാന കമ്പനിയായ ബോയിങുമായി സഹകരിച്ചാണ് ബോയിങ് 787 പരീക്ഷണം നടത്തിയത്. 30 ശതമാനം ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ 50 ശതമാനം കാർബൺ എമിഷൻ ചെറുക്കാൻ സാധിച്ചു. പരീക്ഷണം വിജയമായതോടെ കൂടുതൽ വിമാന സർവീസുകൾ ജൈവ ഇന്ധനത്തിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണ് ഇത്തിഹാദ്.
https://www.facebook.com/Malayalivartha