കൊറോണ ബാധിതർ ഏറുന്നു; കനത്ത ജാഗ്രതയിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ'ഇപ്പോൾ ഒമാൻ ഇങ്ങനെ

ഒമാനിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രോഗബാധ മൂലം മരണം ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈടി വെളിപ്പെടുത്തുകയുണ്ടായി. കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ് ഓരോ ഗൾഫ് രാഷ്ട്രങ്ങൾ.
അതോടൊപ്പം തന്നെ വൈറസ് ബാധ വര്‍ധിക്കുന്നുവെന്നും ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കത് ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഒമാൻ സുപ്രിം കമ്മറ്റി കൊവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
കൂടാതെ രോഗ വ്യാപനം തടയാൻ കൂടുതൽ നിയന്ത്രങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവിവവരം അറിയിച്ചില്ലെങ്കിൽ ഒരു വര്‍ഷം തടവും കനത്ത പിഴയും ഉണ്ടാകുന്നതായിരിക്കും. അതോടൊപ്പം എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുകായും ചെയ്യും. രാജ്യത്തെ വിമാനത്തവാളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്യും. വിദേശത്ത് ഒറ്റപ്പെട്ട ഒമാൻ സ്വദേശികളെ എത്രയും പെട്ടന്ന് രാജ്യത്ത് തിരിച്ചെത്തിക്കുവാനുമുള്ള നടപടികൾക്കും സുപ്രിം കമ്മറ്റി തീരുമാനമെടുത്തു കഴിഞ്ഞിരിക്കുകയാണ്.
അതേസമയം രാജ്യത്ത് കൊവിഡ് 19 പിടിപെട്ടവരുടെ എണ്ണം 84 ആയി ഉയർന്നത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുകയുണ്ടായി. ആയതിനാല് തന്നെ 17 പേർ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha