Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കരുതലിന് പ്രവാസികളുടെ വക ദുബായ് പൊലീസിന് ബിഗ് സല്യൂട്; കോവിഡിനെതിരെ അറബ് തെരുവുകളിൽ മുഴങ്ങിയത് മലയാളം,പ്രവാസികൾക്കായി ദുബായ് പോലീസ് ചെയ്തത്

26 MARCH 2020 05:01 PM IST
മലയാളി വാര്‍ത്ത

അറബ് നാട്ടിൽ തെരുവീഥികളിലൂടെ ഉച്ചഭാഷിണിയിലൂടെ മലയാളത്തിലും കോവിഡ്–19 ജാഗ്രതാ നിർദേശം കേട്ട് അല്പം ഞെട്ടി പ്രവാസി മലയാളികൾ. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണത്തിന്റെ ഭാഗമായി അബുദാബി പൊലീസ് അഞ്ച് ഭാഷകളിൽ ജനങ്ങൾക്കു നൽകുന്ന നിർദേശത്തിലാണ് മലയാള ഭാഷയും ഇടംനേടിയിരിക്കുന്നത്. അറബിക്, ഇംഗ്ലീഷ്, ഉർദു, ബംഗാളി ഭാഷകളിലാണ് മറ്റു നിർദേശങ്ങൾ നല്കിവന്നത്.‘പ്രിയപ്പെട്ട പൗരന്മാരെ, താമസക്കാരെ, സന്ദർശകരെ... നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരൂ. സാമൂഹിക അകലം പാലിക്കൂ, തിരക്ക് ഒഴിവാക്കൂ... നിങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്’– എന്നാണ് മലയാളികളോട് അഭ്യർഥിക്കുന്നതായി പറഞ്ഞുവന്നത്. ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടർ ആണ് ശബ്ദം നൽകിയത്.

നഗരത്തിൽ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെയാണ് നിർദേശം നൽകിവരുന്നത്. അതോടൊപ്പം തന്നെ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെല്ലാം പൊലീസ് പട്രോളിങ് വാഹനത്തിലെത്തുന്ന പൊലീസ് സന്ദേശം കൈമാറുന്നു. നടന്നുപോകുന്നവരെ കണ്ടാൽ പുറത്തിറങ്ങി നടക്കരുതെന്നും സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ ഇരുന്ന് കോവിഡ് പകരുന്നത് തടയണമെന്ന് വ്യക്തിപരമായും പോലീസ് നിർദേശിക്കുന്നുണ്ട്.

അതേസമയം ദുബായ്, ഷാർജ പൊലീസും ഡ്രോണിൽ ഉച്ചഭാഷിണി സ്ഥാപിച്ചാണ് ജനങ്ങളോടെ വീട്ടിൽ തന്നെ ഇരിക്കാൻ വിവിധ ഭാഷകളിൽ നിർദേശം നൽകിവരുന്നത്. വിവിധ രാജ്യക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും ഷോപ്പിങ് മാളുകൾക്കു പരിസരത്തും ബഹുനില കെട്ടിടങ്ങൾക്കും സമീപവും ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിലുമെല്ലാം പൊലീസ് വാഹനം റോന്തുചുറ്റിവരികയാണ്.കൂട്ടം കൂടി നിൽക്കുന്ന ജനങ്ങളുടെ അടുത്തേക്ക് ഡ്രോൺ അയച്ചും വീട്ടിലേക്കു പോകാൻ ആഹ്വാനം ചെയ്യുകയാണ് ഇവർ. എന്നാൽ ജനങ്ങൾ സ്ഥലം വിടുംവരെ ഡ്രോൺ സന്ദേശം ആവർത്തിച്ചുകൊണ്ടിരിക്കും.

എന്നാൽ സാംസ്കാരിക നഗരിയായ ഷാർജയിൽ ജനത്തിരക്കേറിയ റോളയിലാണ് സ്പീക്കർ ഘടിപ്പിച്ച ഡ്രോൺ ആദ്യം ഉപയോഗിച്ചത്. ഇതിലൂടെ വിവിധ സ്ഥലങ്ങളിലെത്തുന്ന ഡ്രോൺ കൂട്ടം കൂടരുതെന്നും സുരക്ഷ കണക്കിലെടുത്ത് എത്രയുംവേഗം വീടുകളിലേക്കു പോകാനും ആഹ്വാനം ചെയ്തുവരുന്നു. കൂട്ടം കൂടി നിൽക്കുന്നതും സമ്പർക്കത്തിലാവുന്നതും നിങ്ങളെയും കുടുംബത്തെയും അപകടത്തിലാക്കുമെന്നും ഓർമിപ്പിക്കുകയുണ്ടായി. ഡ്രോണിൽ മാത്രമല്ല പട്രോളിങ് സംഘത്തിന്റെ എല്ലാ വാഹനങ്ങളിലും ഉച്ചഭാഷിണിയിലൂെട സന്ദേശം നൽകിവരികയാണ്. അങ്ങനെ റോഡിൽ അലഞ്ഞുതിരിഞ്ഞും സംഘം ചേർന്നും നടക്കുന്നവരെയും പ്രത്യേകം വിളിച്ചു വീട്ടിലേക്കു പോകാൻ ആവശ്യപ്പെടുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (24 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (53 minutes ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (1 hour ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (2 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (9 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (9 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (9 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (10 hours ago)

Malayali Vartha Recommends