കോവിഡ്; ചികിത്സയിലായിരുന്ന മലയാളി ജുബൈലില്‍ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലില്‍ മരിച്ചു. ഇസ്മാഇൗല്‍ അബൂദാവൂദ് കമ്ബനിയിലെ സെയില്‍സ് വിഭാഗത്തില്‍ ഏരിയ മാനേജരായ ഫാറൂഖ് കടലുണ്ടി മണ്ണൂര്‍ പാലക്കോട് വീട്ടില്‍ അബ്ദുല്‍ അസീസ് മണ്ണൂര്‍ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈല്‍ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
രണ്ടാഴ്ച മുമ്ബ് കമ്ബനി ആവശ്യാര്‍ഥം മറ്റൊരു ജീവനക്കാരനുമായി ഒരു വാഹനത്തില്‍ ഖഫ്ജിയില്‍ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന് കോവിഡ് ബാധിച്ച വിവരം അബ്ദുല്‍ അസീസ് വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയില്‍ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് അബ്ദുല്‍ അസീസ് കുഴഞ്ഞു വീഴുകയായിരുന്നു. മുവാസത്ത് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ അസീസിെന്റ നില വ്യാഴാഴ്ച അല്‍പം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച നില വഷളാവുകയാണുണ്ടായത്.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റി അംഗവും ജുബൈല്‍ വൈസ് പ്രസിഡന്‍റുമായിരുന്നു അബ്ദുല്‍ അസീസ് . ഭാര്യ ജൂബി, മകള്‍ സന മറിയം എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് റസീന്‍ നാട്ടില്‍ പഠിക്കുന്നു.
https://www.facebook.com/Malayalivartha