അബുദാബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് 14 ദിവസത്തെ സ്വയംനിരീക്ഷണം നിര്‍ബന്ധമാക്കി

അബുദാബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് 14 ദിവസത്തെ സ്വയംനിരീക്ഷണം നിര്‍ബന്ധമാക്കി.അബുദാബിയിലിറങ്ങുന്ന എല്ലാ രാജ്യക്കാരെയും ഇക്കാലയളവിലേക്ക് പ്രത്യേക ബാന്‍ഡും ധരിപ്പിക്കും. അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. നിരീക്ഷണമടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനമനുസരിച്ച് നടപ്പാക്കും
. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സ്വയംനിരീക്ഷണത്തില്‍ കഴിയാനുള്ള അവസരമുള്ളവര്‍ക്ക് അതിനുള്ള അനുമതിയും നല്‍കിയേക്കും. അബുദാബിയില്‍ വിമാനമിറങ്ങി മറ്റ് എമിറേറ്റുകളിലേക്ക് പോകേണ്ടവര്‍ക്ക് യാത്രയ്ക്ക് 96 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം. ഇതിനുപുറമേ വിമാനത്താവളത്തിലെ ഡി.പി.ഐ. പരിശോധനയിലും നെഗറ്റീവ് ഫലം ലഭിക്കണം.
https://www.facebook.com/Malayalivartha