യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു നല്കുന്നു; തുക തിരിച്ചു നല്കുന്നതുമായി ബന്ധപ്പെട്ട വിശദ മാർഗരേഖ പുറത്തിറക്കി, ഒക്ടോബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ

ലോക്ക്ഡൗൺ നൽകിയ ദുരിതങ്ങൾക്കിടയിലും ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. രാജ്യാന്തര വിമാനയാത്രകൾ റദ്ദ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും ടിക്കെറ്റിനായി മുടക്കിയ തുകയുടെ പകുതിപോലും നല്കാൻ വിമാനക്കമ്പനികൾ തയ്യാറായിരുന്നില്ല. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചിരിക്കുന്നത്. ഇതേതുടർന്ന് ലോക്ഡൗണ് കാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്ര റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് വിമാന കമ്പനികൾ ടിക്കറ്റ് തുക തിരിച്ചു നല്കുന്നതുമായി ബന്ധപ്പെട്ട വിശദ മാർഗരേഖ ഡയറക്ടറേറ്റ് ജനറല് ഒാഫ് സിവില് ഏവിയേഷന് (ഡി.ജി.സി.എ) പുറത്തിറക്കിയിരിക്കുകയാണ്. ഒക്ടോബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാരെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ടിക്കറ്റ് തുക തിരിച്ചു നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha