കുവൈത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളികൾക്കിടയിൽ ആത്മഹത്യ കൂടുന്നുവോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് പുതിയ വാർത്ത....കുവൈത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിആലപ്പുഴ സ്വദേശിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻതറയിൽ രാജേഷ് രഘുവാണ് (43) മരിച്ചത്.
കെ.ആർ.എച്ച് കമ്പനി ജീവനക്കാരനാണ് ഇദ്ദേഹം.. തിങ്കളാഴ്ച രാവിലെ മംഗഫിലെ കമ്പനി താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: തുഷാര. മക്കൾ: അഗ്നേയ്, അദ്വൈത്. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക് : ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. കോവിഡ് പ്രതിസന്ധി അതിന് പിന്നാലെ വന്ന പല പ്രശ്നങ്ങളും ആത്മഹത്യയിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്..... എന്നാൽ ആ പ്രവണതയെ അതിജീവിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.... ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. 2 ദിവസം മുന്നേ സമാനമായ സംഭവം നടന്നിരുന്നു.... അതും ഒരു മലയാളി തന്നെയാണ് ആത്മഹത്യ ചെയ്തത്.. കുവൈത്തില്‍ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവൻ രക്ഷിക്കാൻ കഠിന ശ്രമം നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല... ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന കോട്ടയം സ്വദേശിനിയായ മലയാളി നഴ്സാണ് മരിച്ചത്.
കുവൈത്ത് മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും, കോട്ടയം നെടുംകണ്ടം സ്വദേശിനിയുമായ ഡിംപിൾ യൂജിൻ (37) ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
മംഗഫിൽ ഇവർ താമസിക്കുന്ന ഫ്ളാറ്റിന്റെ ശുചിമുറിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. രണ്ടു ദിവസമായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി മരിച്ചത്.. അതിദാരുണമായ സംഭവമാണ് നടന്നത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ തീർച്ചയായും മനസ്സിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കുക
"
https://www.facebook.com/Malayalivartha



























