നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചതിന് സ്‌പോന്‍സര്‍ വെടിവെച്ചു! പ്രവാസിയുടെ നില ഗുരുതരം.. പ്രാര്‍ത്ഥനയോടെ കുടുംബം

നാട്ടില്‍ പോകുന്നതിനായി ലീവ് ചോദിച്ചെത്തിയ ഇന്ത്യക്കാരനെ അദ്ദേഹത്തിന്റെ സ്‌പോന്‍സര്‍ മുഖത്ത് വെടിവെച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ബീഹാര്‍ സ്വദേശിയായ ഹൈദര്‍ അലി(35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ജീവനക്കാരന് വെടിയേറ്റ കാര്യം അദ്ദേഹത്തിന്റെ കുടുംബവും ദോഹയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നായിരുന്നു സംഭവം.
ചമ്പാരന്‍ ജില്ലക്കാരനാണ് ഹൈദര്‍ അലി. ആറു വര്‍ഷമായി ഖത്തറില്‍ വെല്‍ഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഹൈദര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് നാട്ടിലേയ്ക്ക് പോകാനായി തയാറായത്. ഒക്ടോബര്‍ 30ന് ഡല്‍ഹിയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. ഈ വിവരം പറഞ്ഞ് അനുവാദം ചോദിക്കുന്നതിനായി സ്‌പോന്‍സറുടെ വീട്ടിലേയ്ക്ക് എത്തിയതായിരുന്നു ഹൈദര്‍ അലി. എന്നാല്‍ ഇരുവരുടെയും സംസാരം തര്‍ക്കത്തിലേയ്ക്ക് വഴിമാറുകയും സ്‌പോന്‍സര്‍ തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ ഹൈദര്‍ അപകട നില തരണം ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.
കേരളത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഹൈദരിന്റെ സഹോദരന്‍ അഫ്‌സര്‍. വിവരമറിഞ്ഞ് ഇദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ദുരന്ത വാര്‍ത്തയറിഞ്ഞ് ഹൃദ്രോഗിയായ പിതാവ് ബോധരഹിതനായി ആശുപത്രിയിലാണെന്നും ഹൈദരിന്റെ മക്കളോട് വിവരം ഒന്നും പറഞ്ഞിട്ടില്ലെന്നും അഫ്‌സര്‍ പറയുന്നു. അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ഹൈദര്‍ അലിയ്ക്ക്. ദുരന്തത്തില്‍ നിന്നും അദ്ദേഹം തിരിച്ചെത്തുന്നതും കാത്ത് പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈ കുടുംബം.
നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അലിയുടെ ഇന്ത്യയിലെ കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തികൊണ്ടിരിക്കുകയാണ്. സംഭവ ശേഷം ഒളിവില്‍ പോയ സ്‌പോന്‍സര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എംബസി ഉദ്യോഗസ്ഥന്‍ ധീരജ് കുമാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha