ദുബായ് മെട്രോയില്‍ മാസ്‌ക്കില്ലാതെ ഏഷ്യക്കാരനായ യുവാവിന്റെ ഡാന്‍സ്: പ്രവാസിയെ അറസ്റ്റ് ചെയ്ത് പോലീസ്

ദുബായ് മെട്രോയില്‍ മാസ്‌ക്കില്ലാതെ ഏഷ്യക്കാരനായ യുവാവിന്റെ ഡാന്‍സ്. പ്രവാസി അറസ്റ്റില്‍. ചീത്ത രീതിയിലുള്ള ഗോഷ്ടി പ്രകടനങ്ങളും മറ്റു യാത്രക്കാരെ ശല്യം ചെയ്തതിനും കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ച് മാസ്‌ക്കില്ലാതെ യാത്ര ചെയ്തതിനുമാണ് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തത്.
ദുബായ് മെട്രോ ട്രെയിന്‍ യാത്രക്കിടെയായിരുന്നു മാസ്‌ക്കില്ലാതെയും സഭ്യയതയില്ലാതെയും നൃത്തം ചെയ്ത പ്രവാസിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. .
മെട്രോ യാത്രക്കാരെ ശല്യം ചെയ്തതിന് ചുരുങ്ങിയത് 5000 രൂപ പിഴയും ആറു മാസം വരെ തടവ് ശിക്ഷയുമാണ് ഇയാളെ കാത്തിരിക്കുന്നത്. പിടിയിലായ ഏഷ്യന്‍ പ്രവാസി മോശമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിടിയിലായതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിനില്‍ മാസ്‌ക്കിടാതെ ഡാന്‍സ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ചുറ്റും നില്‍ക്കുന്നവരെ ശല്യം ചെയ്തുകൊണ്ട് മാസ്‌ക്ക് ധരിക്കാതെ ഡാന്‍സ് ചെയ്ത ഇയാള്‍ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇയാള്‍ക്കെതിരേ പിഴ ചുമത്തിയതായും പോലിസ് അറിയിച്ചു.
https://www.facebook.com/Malayalivartha