കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി... കുവൈത്തില്‍ ഈ വര്‍ഷം മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ റെസിഡെന്‍സ് പെര്‍മിറ്റ് റദ്ദായി

2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ (റെസിഡെന്‍സ് പെര്‍മിറ്റ്) റദ്ദായതായി താമസകാര്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പലതരം വിസാ കാറ്റഗറികളില്‍ ഉള്‍പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. കോവിഡ് മൂലം തിരിച്ചു വരവ് മുടങ്ങിയതാണ് കൂടുതല്‍ പേര്‍ക്കും വിനയയായത്. കൂടാതെ 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്ന തീരുമാനവും നിരവധി പേര്‍ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി.
അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇഖാമ റദ്ദായവരില്‍ അധികവും. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇഖാമ റദ്ദാക്കപ്പെട്ടവരുടെ എണ്ണം 44,124 ആയിരുന്നു. കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം തിരിച്ചു വരവ് മുടങ്ങിയവരാണ് കൂടുതലും. നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍, ജോലി അവസാനിച്ചതിനെ തുടര്‍ന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവര്‍, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പെടുന്നുണ്ട്.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്തി ഇഖാമ പുതുക്കാന്‍ സാധിക്കാത്തവരുടെ എണ്ണം കൂടിയതാണ് വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കോവിഡ് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി പോയവര്‍ക്ക് ഓണ്‍ലൈനായി റെസിഡന്‍സി പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് കാലത്ത് രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയവര്‍ക്ക് ഓണ്‍ലൈനായി ഇഖാമ പുതുക്കുന്നതിനുള്ള സംവിധാനം താമസകാര്യ വകുപ്പ് ഏര്‍പെടുത്തിയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയാല്‍ ഇഖാമ റദ്ദാവുമെന്ന നിബന്ധനയും ഈ സമയത്ത് താല്‍കാലികമായി ഒഴിവാക്കി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























