കുവൈത്തിലെ ബീച്ചില്‍ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയതോടെ വിനോദസഞ്ചാരികളോട് കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ ബീച്ചില്‍ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയതോടെ വിനോദസഞ്ചാരികളോട് കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. കുവൈത്തിലെ സബാഹ് അല്‍ അഹമ്മദ് എന്ന ബീച്ചി ലാണ് സ്രാവിനെ യാദൃശ്ചികമായി കണ്ടെത്തിയത്. കടലിലെ തിരകളില്‍ വഴിതെറ്റി തീരമേഖലയിലേയ്ക്ക് വന്നതാകാം എന്നതാണ് നിഗമനം.
തിരികെ പോകാന്‍ സാധിക്കാത്ത സ്രാവ് അക്രമകാരിയാകും എന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനാണ് ആദ്യം വിവരം ലഭിച്ചത്. സ്രാവിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
സബാഹ് അല്‍ അഹ്മദ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കടലില്‍ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha