നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം, ഈ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്...!

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർ നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.
ശൈത്യകാല ഷെഡ്യൂൾ വിമാന സർവീസുകൾ പുനഃക്രമീകരണം നടത്തുന്നുണ്ട്. കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നിൽ കണ്ടാണ് നേരത്തെ വിമാനത്താവളത്തിൽ എത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























