യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു

യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. ബുധനാഴ്ച മുതല്‍ പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബ് (16) ആണ് മരിച്ചത്.
കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകളില്‍ തുടരുകയാണ്. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് ആംബുലന്‍സ് സേവനം തേടിയെങ്കിലും ആംബുലന്‍സ് എത്തും മുന്‍പ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കള്‍. മാതാവ്: വൈഷ്ണവി. സഹോദരന്‍: നൈതന്‍. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.
https://www.facebook.com/Malayalivartha