ഉംറ നിര്‍വഹിക്കാനെത്തിയ വനിതകളായ രണ്ട് തീര്‍ഥാടകര്‍ ജിദ്ദയില്‍ നിര്യാതരായി

ഉംറ നിര്‍വഹിക്കാനെത്തിയ വനിതകളായ രണ്ട് തീര്‍ഥാടകര്‍ ജിദ്ദയില്‍ നിര്യാതരായി. ഇടുക്കിയില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിലെ രണ്ടു പേരാണ് മരിച്ചത്. ഇടുക്കി ചെങ്കുളം മുതുവന്‍കുടി സ്വദേശിനി ഹലീമ (64), കുമാരമംഗലം ഈസ്റ്റ് കലൂര്‍ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്.
ഇരുവരും ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. ഹലീമ വിമാനത്താവളത്തില്‍ വെച്ചാണ് മരിച്ചത്.
മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വസ്ഥതയെ തുടര്‍ന്ന് സുബൈദ മുഹമ്മദ് കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇരു മൃതദേഹങ്ങളും ജിദ്ദയില്‍ ഖബറടക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
https://www.facebook.com/Malayalivartha