ദുബായിൽ നിന്ന് ഇൻഡിഗോ വിമാനം പുറപ്പെട്ടതിന് പിന്നാലെ അടിച്ചുപൂസായി, പിന്നാലെ വാക്കുതർക്കം...എയർഹോസ്റ്റസിനോട് തട്ടിക്കയറിയ യുവാവ് കടന്നു പിടിച്ചു, വിമാനം ലാൻഡ് ചെയ്തയുടൻ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിമാനത്തിനുള്ളിലെ യാത്രക്കാരുടെ മോശം പെരുമാറ്റം അതിരുവിടുന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിലൊന്നും വലിയ മാറ്റം ഉണ്ടായിട്ടില്ല. ഇപ്പോൾ എല്ലാവരെയും ആശങ്കയിലാക്കി വിമാനത്തിൽ പീഡന ശ്രമം നടന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് രജീന്ദര്‍ സിംഗ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനം ലാൻഡ് ചെയ്തയുടൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പഞ്ചാബിലെ ജലന്ധറിലെ കോട്ലി ഗ്രാമവാസിയാണ് രജീന്ദര്‍ സിംഗ് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡിഗോയുടെ 6ഇ 1428 എന്ന വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദുബായിൽ നിന്ന് അമൃത്സറിലേയ്ക്കുള്ള യാത്രയ്ക്കിടെ മദ്യലഹരിയിലാണ് പ്രതി വിമാനത്തിൽ അതിക്രമം കാണിച്ചതെന്നാണ് റിപ്പോർട്ട്. ദുബായിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ രവീന്ദർ സിംഗ് മദ്യപിച്ചു. പിന്നാലെ എയർഹോസ്റ്റസായ യുവതിയുമായി തർക്കമുണ്ടായി.
വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. ഇതിനിടെ എയർഹോസ്റ്റസിനോട് തട്ടിക്കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തു. തുടർന്ന് ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്സർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലെെന്റെ സഹസുരക്ഷ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും അന്വേഷണം നടത്തിവരികയാണ് എന്നും പൊലീസ് പറഞ്ഞു. ഐ പി സി 354 ( സ്ത്രീയുടെ അന്തസിനെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം ), സെക്ഷന്‍ 509 ( സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ചേഷ്ട അല്ലെങ്കില്‍ പ്രവൃത്തി ) എന്നിവ പ്രകാരം മാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha