നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ തളർന്നു വീണു, സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
സൗദിയിൽ തളർന്നുവീണ പ്രവാസി യുവാവ് മരിച്ചു. മലപ്പുറം തുറക്കൽ ചെമ്മലപ്പറമ്പ പരേതനായ പാമ്പന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (39) ആണ് റിയാദിലെ തമീമിയിൽ മരിച്ചത്. നാട്ടിലേയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി.സഫ്‌വാന. മകൻ: മുഹമ്മദ് ഷിഫിൻ. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
https://www.facebook.com/Malayalivartha