ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾ....തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും വേർപിരിഞ്ഞു

ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾ.... ശുചിമുറികൾ ഉപയോഗിക്കുന്നതിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരുന്നു... വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ തമ്മിൽ ഇണപിരിയാതെ ചേർത്തിട്ട് തന്നെ..മത്സരത്തിനുവേണ്ടി ചെയ്തത് ആണെങ്കിലും പരസ്പരം ഇഷ്ടമില്ലെങ്കിൽ ഇത്രനേരം ചുംബനത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന് തന്നെയാണ് എല്ലാവരും വിലയിരുത്തിയത് . അത്‌കൊണ്ടുതന്നെ ഗിന്നസ് ലോക റെക്കോർഡ് അവർ സ്വന്തമാക്കുകയൂം ചെയ്തു . പറഞ്ഞിട്ടെന്താ ഇപ്പോൾ അവർ വേർപിരിഞ്ഞിരിക്കയാണ്
തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയുമാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോർഡ് നേടിയിരുന്നത്. എന്നാലിപ്പോൾ വേര്‍പിരിയുകയാണെന്ന് അറിയിക്കുകയാണ് എക്കച്ചായ്. ‘ബിബിസി സൗണ്ട് സ് പോഡ്‌കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററി’യിലൂടെയായിരുന്നു എക്കച്ചായിയുടെ പ്രതികരണം.
ആ റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഒരുമിച്ചു ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമകൾ സൂക്ഷിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു.’– എന്ന് എക്കച്ചായ് പറഞ്ഞു.
ഇപ്പോള്‍ വേർപിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ടെന്ന് എക്കച്ചായ് പ്രതികരിച്ചു. ‘മത്സരത്തിന്റെ നിയമങ്ങൾ വളരെ കർശനമായിരുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂർത്തീകരിച്ചത്. ശുചിമുറികൾ ഉപയോഗിക്കുന്നതിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ ചേർത്തിട്ട് തന്നെ ആയിരിക്കണം. ദമ്പതികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു, എന്നിരുന്നാലും, അങ്ങനെ ചെയ്യുമ്പോൾ അവർ ചുംബിക്കുന്നത് തുടരണമെന്ന് നിർബന്ധമുണ്ടായിരുന്നു. വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരെ ഒപ്പമുള്ള ഒരു റഫറിയുടെ നിരീക്ഷണത്തിൽ നിർത്തി.
ആ റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഒരുമിച്ചു ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമകൾ സൂക്ഷിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു.’– എന്ന് എക്കച്ചായ് പറഞ്ഞു.
2013ൽ പട്ടായ ബീച്ചിൽ നടന്ന ചുംബന മത്സരത്തിലാണ് ഇവർ ലോകറെക്കോർഡ് നേടിയത്. 2011-ലും 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തിൽ വിജയിച്ചിരുന്നു. അവധിക്കാലം ചെലവഴിക്കുന്നതിനു വേണ്ടിയായിരുന്നു അന്ന് ഇവർ തായ്‌ലാൻഡിൽ എത്തിയത്. പ്രണയയദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. മത്സരത്തിൽ വിജയിക്കുന്നവർക്ക് 13ലക്ഷം രൂപയും രണ്ട് ഡയമണ്ട് മോതിരവുമായിരുന്നു സമ്മാനം. തുടർന്ന് ലക്ഷണയും എക്കച്ചായിയും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെ്തു.
തായ്‌ലൻഡിലെ പട്ടായയിൽ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്! സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഈ അതിശയകരമായ സ്മൂച്ച് നടന്നത്, 2013 ഫെബ്രുവരി 12 ന് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം വാലന്റൈൻസ് ദിനത്തിൽ അവസാനിച്ചു. വാർഷിക മത്സരത്തിൽ ഒമ്പത് ദമ്പതികൾ പങ്കെടുത്തു, അതിൽ 70 വയസ്സുള്ള ഒരു ദമ്പതിയും ഉൾപ്പെടുന്നു (ഭർത്താവിന് കൂടുതൽ നേരം നിൽക്കാൻ കഴിയാത്തതിനാൽ അവർ 1 മണിക്കൂർ 38 മിനിറ്റ് മാത്രമേ മത്സരത്തിൽ നിന്നുള്ളൂ).
50 മണിക്കൂർ 25 മിനിറ്റ് എന്ന മുൻ റെക്കോർഡ് (ഒരു വർഷം മുമ്പ് രണ്ട് തായ് പുരുഷന്മാർ സ്ഥാപിച്ചത്) തകർന്നപ്പോഴും നാല് ദമ്പതികൾ അവശേഷിച്ചു. 2011 ൽ ഒരിക്കൽ ഈ റെക്കോർടിന് അര്ഹരായിരുന്ന എക്കച്ചായും ലക്‌സാനയും തന്നെ വീണ്ടും 2013 ലെ മത്സരത്തിൽ വിജയിച്ചു.. എന്നാൽ ഇപ്പോളവർ വേർപിരിഞ്ഞു എന്ന വാർത്ത തികച്ചും ദുഖകരം തന്നെയാണ്
മനുഷ്യ നേട്ടങ്ങളുടെയും പ്രകൃതിയിലെ മറ്റ് പ്രത്യേക സംഭവങ്ങളെയും സംബന്ധിച്ചുള്ള ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി യുകെയില്‍ പബ്ലിഷ് ചെയ്യുന്ന റഫറന്‍സ് പുസ്തകമാണ് ഗിന്നസ് റെക്കോര്‍ഡ്. 1954ലാണ് ഗിന്നസ് ബുക്കിന്റെ രൂപീകരണത്തിന് പിന്നിലെ ആലോചന നടക്കുന്നത്. ഗിന്നസ് ബ്രീവെറിയുടെ മാനേജിങ് ഡയറക്ടറായ സര്‍ ഹൂഗ് ബീവറിന്റെ തലയിലാണ് ഈ ആശയം ഉദിച്ചത്.
യൂറോപ്പിലെ ഏറ്റവും വേഗമേറിയ ഗെയിം പക്ഷിയേതാണ് എന്ന ചിന്ത ഹൂഗ് ബീവറിനുണ്ടായി. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം വസ്തുതാന്വേഷണ ഗവേഷകരായ ഇരട്ട സഹോദരങ്ങള്‍ നോറ്‌റിസിനെയും റോസ്സ് മക്‌വിര്‍ട്ടറെയും സമീപിച്ചു. വസ്തുതകളെയും കണക്കുകളെയും സൂചിപ്പിക്കുന്ന പുസ്തകം അവതരിപ്പിക്കാനായിരുന്നു ഇരുവരോടും ഹൂഗ് ബീവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആദ്യത്തെ റഫറന്‍സ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗിന്നസ് സൂപ്പര്‍ലാറ്റീവ്‌സ് രൂപീകരിച്ചു.
1974ല്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് തന്നെ സ്വന്തമാക്കി. 2.35 കോടി എണ്ണം ഗിന്നസ് ബുക്കുകളാണ് അതുവരെ വിറ്റ് തീര്‍ന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മ്യൂസിയവും തുറന്നു.
1999ല്‍ ഗിന്നസ് പബ്ലിഷിങ് ലിമിറ്റഡ് എന്ന പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പുസ്തകം പബ്ലിഷിങ്ങിന് പുറമേ ഗിന്നസ് റെക്കോര്‍ഡ് ഇന്നാരു മള്‍ട്ടി മീഡിയ ബ്രാന്‍ഡ് ഏജന്‍സിയായി മാറിയിരിക്കുകയാണ്.
40,000ത്തിലധികം കാറ്റഗറികളുടെ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുണ്ട്. എന്നാല്‍ ഇവയില്‍ 3000ത്തോളം റെക്കോര്‍ഡുകള്‍ മാത്രമേ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഓരോ വര്‍ഷവും പുറത്തിറക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ആ വര്‍ഷത്തെ 4000 ലോക റെക്കോര്‍ഡുകളാണ് ഉള്‍പ്പെടുത്തുന്നത്.
അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് ലഭിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ഗിന്നസ് ലഭിക്കില്ല. അവ ഏതൊക്കെയെന്ന് നോക്കാം. സൗന്ദര്യം പോലുള്ള വിഷയങ്ങള്‍ ഗിന്നസില്‍ പരിഗണിക്കില്ല. മൃഗങ്ങള്‍ക്കോ കാണികള്‍ക്കോ ഉപദ്രവമായി മാറുന്ന പ്രകടനങ്ങള്‍ക്ക് ഗിന്നസ് ലഭിക്കില്ല. ക്രൂരകൃത്യങ്ങള്‍, മദ്യം, ടൊബാക്കോ, അമിത ഭക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കില്ല.
https://www.facebook.com/Malayalivartha