ജുബൈലില്‍ നടന്ന വാഹനാപകടത്തില്‍ നാല് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നടന്ന വാഹനാപകടത്തില്‍ നാല് പ്രവാസികള്‍ മരിച്ചു. തൊഴിലാളികളുമായി പോവുകയായിരുന്ന ബസും, ഡംപ് ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
ഒരു ഇന്ത്യക്കാരനു പുറമെ പാക്കിസ്ഥാന്‍, രണ്ട് ബംഗ്ലാദേശ് സ്വദേശികളുമാണ് മരിച്ചത്. ഇന്ത്യന്‍ പൗരന്‍ ആബിദ് അന്‍സാരി (25), പാകിസ്ഥാന്‍പൗരന്‍ ഷെഹ്സാദ് അബ്ദുല്‍ഖയൂം (30) ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സര്‍ദാര്‍ (22) എന്നിവരാണ് മരിച്ചത്. റിയാസ് എന്‍.ജി.എല്‍ പ്രോജക്ടിലെ തൊഴിലാളികളാണ് മരിച്ചവര്‍.
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപമാണ് അപകടം നടന്നത്. ട്രക്കിലുണ്ടായിരുന്ന ലോഡ് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന്റെ മുകളിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കാനായി ഇടയാക്കിയത്.
ഗഫൂര്‍ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ തുടങ്ങിയവരടക്കം ഏഴു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ജുബൈല്‍ അല്‍ മന ആശുപത്രിയിലും ജുബൈല്‍ ജനറല്‍ ആശുപത്രിയിലുമായി പരുക്കേറ്റവരെ പ്രവേശിപ്പിച്ചു.
പരുക്ക് പറ്റിയവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. മൃതദേഹങ്ങള്‍ സഫ്വ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha